Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകേ​ര​ള സ്മാ​ഷേ​ഴ്സ്...

കേ​ര​ള സ്മാ​ഷേ​ഴ്സ് ഓ​പ​ൺ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
badminton tournament
cancel
camera_alt

കേ​ര​ള സ്മാ​ഷേ​സ്ഴ് സം​ഘ​ടി​പ്പി​ച്ച ഓ​പൺ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ലെ വി​ജ​യി​ക​ൾ

സം​ഘാ​ട​ക​ർ​ക്കൊ​പ്പം

മ​സ്ക​ത്ത്: മ​സ്ക​ത്തി​ലെ ബാ​ഡ്മി​ന്‍റ​ൺ പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള സ്മാ​ഷേ​ഴ്സ് ഓ​പ​ൺ ബാ​ഡ്മി​ന്‍റ​ൺ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. വാ​ദി​ക​ബീ​ർ കോ​സ്മോ​സ് ബാ​ഡ്മി​ന്‍റ​ൺ അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പ്രീ​മി​യ​ർ, മെ​ൻ​സ്-​എ, മെ​ൻ​സ്-​ബി ഗ്രൂ​പ്പു​ക​ളി​ലാ​യി എ​ഴു​പ​തോ​ളം ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പ്രീ​മി​യ​ർ ഗ്രൂ​പ്പി​ൽ ഗു​രു​രാ​ജ്-​ഹി​മേ​ഷ്, മെ​ൻ​സ്-​എ ഗ്രൂ​പ്പി​ൽ പ്ര​മോ​ദ്-​അ​നീ​ഷ് ലാ​ൽ, മെ​ൻ​സ്-​ബി ഗ്രൂ​പ്പി​ൽ പ്രി​ൻ​സ്-​വി​ജേ​ഷ് എ​ന്നി​വ​ർ ജേ​താ​ക്ക​ളാ​യി. നൗ​ഫ​ൽ-​രാ​ജേ​ഷ്, സ​ലാം-​ന​ദീം, സു​ജി​ത്-​സാ​ജ​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടാം സ്ഥാ​നം നേ​ടി. പ്രി​ൻ​സ്, അ​നീ​ഷ് ലാ​ൽ, ഗു​രു​രാ​ജ് എ​ന്നി​വ​രെ മി​ക​ച്ച ക​ളി​ക്കാ​രാ​യും തി​ര​ഞ്ഞെ​ടു​ത്തു. ജേ​താ​ക്ക​ൾ​ക്ക് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും സ​മാ​പ​ന ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ച്ച് കൊ​ണ്ടാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം​ക്കു​റി​ച്ച​ത്. ന​മ്മു​ടെ നാ​ട് ഇ​ന്നേ​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ടൂ​ർ​ണ​മെ​ന്‍റി​ലൂ​ടെ ല​ഭി​ച്ച മു​ഴു​വ​ൻ തു​ക​യും ന​ൽ​കു​മെ​ന്നും ഒ​പ്പം ധാ​രാ​ളം സു​മ​ന​സ്സു​ക​ൾ സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ള്ള​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഈ ​ഘ​ട്ട​ത്തി​ൽ ന​മ്മു​ടെ നാ​ടി​നെ ചേ​ർ​ത്ത് പി​ടി​ക്കു​ന്ന​തി​നാ​യി പ്ര​വാ​സി സ​മൂ​ഹം ഒ​രേ​മ​ന​സ്സോ​ടെ സ​ന്ന​ദ്ധ​രാ​ക​ണ​മെ​ന്നും ച​ട​ങ്ങി​ൽ ആ​ഹ്വാ​ന​മു​ണ്ടാ​യി.

ബാ​ഡ്മി​ന്‍റ​ൻ കാ​യി​ക വി​നോ​ദ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പു​തി​യ ത​ല​മു​റ​യെ ഇ​തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്തി​നാ​യി പ​ത്തു വ​ർ​ഷം മു​മ്പ് രൂ​പം ന​ൽ​കി​യ കൂ​ട്ടാ​യ്മ​യാ​ണ് കേ​ര​ളാ സ്മാ​ഷേ​ഴ്സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Organized Kerala Smashers Open Badminton Tournament
Next Story