'തംകിൻ-സാഹിം'പരിശീലനം സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: സർക്കാർ ജോലികളിൽ ഏർപ്പെടാൻ തയാറായിരിക്കുന്ന യുവതയുടെ ശാക്തീകരണത്തിനായി പരിശീലന പരിപാടി സംഘടിപ്പിച്ചു. 'തംകിൻ-സാഹിം'എന്നപേരിൽ വടക്കൻ ശർഖിയ ഗവർണറേറ്റിലെ തൊഴിൽ മന്ത്രാലയമാണ് പരിശീലനം സംഘടിപ്പിച്ചത്. അഭിമുഖങ്ങളിലും ടെസ്റ്റുകളിലും വിജയിച്ച വിവിധ ഗവർണറേറ്റുകളിൽ നിന്നുള്ള 2,216 ഉദ്യോഗാർഥികളെ ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടിയുടെ രണ്ടാം ഘട്ടത്തിനാണ് കഴിഞ്ഞ ദിവസം തുടക്കമായത്.
അഞ്ച് ദിവസത്തെ പരിശീലന പരിപാടിയിൽ വടക്കൻ ശർഖിയ ഗവർണറേറ്റിൽനിന്നുള്ള 202 പേരാണ് പങ്കെടുക്കുന്നത്. ജോലിസ്ഥലത്ത് ഉൽപാദനക്ഷമതയും പ്രവർത്തന മികവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി. കഴിഞ്ഞ ജൂണിൽ തെക്കൻ ശർഖിയ ഗവർണറേറ്റിലാണ് പരിപാടിയുടെ ആദ്യഘട്ടം നടന്നത്. മൂന്നാമത്തേത് അടുത്തയാഴ്ച ദോഫാർ ഗവർണറേറ്റിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.