Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഓ​ര്‍ത്ത​ഡോ​ക്‌​സ്...

ഓ​ര്‍ത്ത​ഡോ​ക്‌​സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​നം ഒ​മാ​ന്‍ സോ​ണ​ല്‍ കോ​ണ്‍ഫ​റ​ന്‍സ്

text_fields
bookmark_border
ഓ​ര്‍ത്ത​ഡോ​ക്‌​സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​നം ഒ​മാ​ന്‍ സോ​ണ​ല്‍ കോ​ണ്‍ഫ​റ​ന്‍സ്
cancel

സ​ലാ​ല: ഓ​ര്‍ത്ത​ഡോ​ക്‌​സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്റെ ഒ​മാ​ന്‍ സോ​ണ​ല്‍ കോ​ണ്‍ഫ​റ​ന്‍സ് സ​ലാ​ല സെ​ന്റ് സ്റ്റീ​ഫ​ന്‍ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്നു. യു​വ​ജ​ന​പ്ര​സ്ഥാ​നം കേ​ന്ദ്ര പ്ര​സി​ഡ​ന്റ് ഡോ. ​ഗീ​വ​ര്‍ഗീ​സ് മാ​ര്‍ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ലാ​ല സെ​ന്റ് പോ​ള്‍ സി.​എ​സ്.​ഐ ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ര്‍ഗീ​സ് മാ​ത്യു ക്ലാ​സെ​ടു​ത്തു. ഇ​ട​വ​ക ട്ര​സ്റ്റി സ​നു ജോ​ണ്‍, സെ​ക്ര​ട്ട​റി ബി​നു വ​ര്‍ഗീ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ഉ​ച്ച​ക്കു​ശേ​ഷം ന​ട​ന്ന ബി​സി​ന​സ് മീ​റ്റി​ല്‍ ഒ​മാ​ന്‍ സോ​ണ​ല്‍ പ്ര​സി​ഡ​ന്റ് ഫാ. ​ഡെ​ന്നീ​സ് ഡാ​നി​യേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ണ​ല്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ മാ​ത്യു മെ​ഴു​വേ​ലി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ​മാ​ന്‍ സോ​ണ്‍ ബൈ​ലോ ഫാ. ​ഡെ​ന്നി​സ് ഡാ​നി​യേ​ല്‍ യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു. തു​ട​ര്‍ന്ന് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ സോ​ണി​ന്റെ ആ​ദ്യ പ്ര​വ​ര്‍ത്ത​ന ക​മ്മി​റ്റി ഒ​മാ​നി​ല്‍ നി​ല​വി​ല്‍ വ​ന്നു. പ്ര​സി​ഡ​ന്റ് ഫാ. ​ബെ​യ്‌​സ്ല്‍ തോ​മ​സ് സ്വാ​ഗ​ത​വും യൂ​നി​റ്റ് സെ​ക്ര​ട്ട​റി ജി​ന്‍സ​ണ്‍ ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​ട​വ​ക മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, യു​വ​ജ​ന​പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്റ് അ​ജി പി. ​തോ​മ​സ്, ട്ര​ഷ​റ​ര്‍ സു​ബി​ത്ത് മ​ത്താ​യി, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ഷി​ബു ബാ​ബു, വി​വി​ധ ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍മാ​രാ​യ സ​ജി ബാ​ബു​ജി, ജോ​സ​ഫ് വ​ര്‍ഗീ​സ്, ജോ​ര്‍ജ് ഡാ​നി​യേ​ല്‍, പ്ര​വീ​ണ്‍ കെ. ​ഫി​ലി​പ്, ജി​നോ ജോ​യി, റി​റ്റോ ജോ​ര്‍ജ്, ദീ​പു കെ. ​ജോ​യ്, വി​പി​ന്‍ ജോ​ണ്‍, ഷൈ​ജു പി. ​ജോ​ര്‍ജ്, ജി​ജോ കെ. ​മാ​ത്യു, രാ​ജ് ബാ​ബു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. സു​ഹാ​ര്‍, നി​സ്‌​വ, മ​സ്‌​ക​ത്ത്, ഗാ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​സ്ഥാ​ന അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. 2024ലെ ​സോ​ണ​ല്‍ കോ​ണ്‍ഫ​റ​ന്‍സി​ന് ഗാ​ല സെ​ന്റ് മേ​രീ​സ് ഓ​ര്‍ത്ത​ഡോ​ക്‌​സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​നം ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanOrthodox Christian Youth Movement
News Summary - Orthodox Christian Youth Movement Oman Zonal Conference
Next Story