മത്രയിൽ ഔട്ട് ഡോര്‍ എ.സി യൂനിറ്റുകൾ കളവുപോകുന്നതായി വ്യാപാരികൾ
text_fieldsസ്ഥാപിച്ച എയര്‍ കണ്ടീഷണറിന്റെ കംപ്രസര്‍ ഔട്ട് ഡോര്‍ യൂനിറ്റുകള്‍ മോഷണം പോകുന്നതായി പരാതി. മത്രയിലെ വിവിധ ഷോപ്പുകളിലെ കെട്ടിടത്തിനു മുകളിലുള്ള ടെറസില്‍ സ്ഥാപിച്ച ഔട്ട് ഡോര്‍ എ.സി യൂനിറ്റുകളാണ് കളവുപോയത്. ഒന്നിലധികം എ.സി.യുള്ള കച്ചവട സ്ഥാപനങ്ങളുടെ എ.സി യൂനിറ്റുകളില്‍ ചിലതാണ് മോഷണം പോയതായി കാണുന്നത്. കഴിഞ്ഞ ദിവസംവരെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന എ.സികളില്‍ ചിലത് സര്‍വിസിന് നല്‍കാനായി നോക്കുമ്പോഴാണ് കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ച മറ്റു ചില എ.സി യൂനിറ്റുകള്‍ മോഷണം പോയത് അറിയുന്നത്. എ.സി പ്രവര്‍ത്തിപ്പിച്ച് തണുപ്പ് അനുഭവപ്പെടാത്തതിനാല്‍ സർവിസിനായി ഏല്പിച്ച ടെക്നീഷ്യന്മാര് പരിശോധിച്ചപ്പൊഴാണ് കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്ന യൂനിറ്റിന്റെ വയര്‍ മുറിച്ചു മാറ്റി കടത്തിക്കൊണ്ടു പോയത് അറിയുന്നത്.
ചൂട് കനക്കുന്നതുവരെ എ.സി കാര്യമായി പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍ വൈകിയാണ് മുകളില്‍ യൂനിറ്റ് ഇല്ലാത്തത് അറിയുന്നത്. മൂന്ന് സ്പ്ലിറ്റ് എ.സികള്‍ ഉണ്ടായിരുന്ന മത്ര ജിദാന്‍ റോഡിലുള്ള മീസാന്‍ ഷോപ്പിങ്ങില്‍ രണ്ട് എ.സികള്‍ മാത്രമേ പ്രവര്ത്തിപ്പിക്കാറുണ്ടായിരുന്നുള്ളൂ. ഇവിടെനിന്നും പ്രവര്‍ത്തിക്കാത്ത എ.സിയുടെ യൂനിറ്റാണ് അടിച്ചുമാറ്റിയത്. അതേ സമയം, കഴിഞ്ഞ ദിവസം രാത്രി ഷോപ്പ് അടക്കാന്‍ നേരത്ത് പൊര്ബമ്പയിലുള്ള ടെക്സ്റ്റൈല്‍ ഷോപ്പിലെ എ.സി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കേ നിലച്ചിരുന്നത് ശ്രദ്ധയില്‍പെട്ട കടയുടമ പരിശോധിച്ചപ്പോള്‍ യൂനിറ്റ് വയര്‍ മുറിച്ചുവെച്ച് കടത്തിക്കൊണ്ടു പോകുവാന്‍ പാകത്തില്‍ മാറ്റിവെച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തസ്കര വീരന്മാര് ആരാണെന്ന് അറിയാനുള്ള അന്വേഷണത്തിലാണ് കച്ചവടക്കാര്‍. വേറെയും സ്ഥാപനങ്ങളില്‍ സമാന അനുഭവമുള്ളതായി അറിയാന്‍ സാധിച്ചു. മോഷണം നടത്തിയവരെകുറിച്ച് സൂചനകളൊന്നും ഇല്ലാത്തതിനാല്‍ എ.സി സർവിസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പലരും സംശയിക്കുന്നത് വലിയ വിഷമമായി മാറുന്നതായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി പറഞ്ഞു.
ഇത്രയും ഭാരിച്ച സാധനങ്ങള്‍ കടത്തികൊണ്ടു പോകാന്‍ ഒന്നിലധികം പേരില്ലാതെ സാധ്യമല്ല. ദിവസവും രാവിലെ കട തുറക്കാന്‍ വന്നാല്‍ എ.സി.യൂനിറ്റ് ഉണ്ടോന്ന് കൂടി പരിശോധിക്കേണ്ടി വരുന്നതായി കച്ചവടക്കാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.