പത്മനാഭൻ നമ്പ്യാർക്കും കുടുംബത്തിനും യാത്രയയപ്പ് നൽകി
text_fieldsമസ്കത്ത്: 30 വർഷത്തെ പ്രവാസത്തിന് ഇടവേള നൽകി നാട്ടിലേക്ക് മടങ്ങുന്ന ആക്സിഡൻറ്സ് ആൻഡ് ഡിമൈസസ് ഒമാൻ ഭാരവാഹിയായ പത്മനാഭൻ നമ്പ്യാർക്ക് യാത്രയയപ്പ് നൽകി. ദീർഘകാലം മസ്കത്ത് മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി വിഭാഗത്തിൽ ജോലിചെയ്തിരുന്ന അദ്ദേഹം പിന്നീട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിലായിരുന്നു സേവനം അനുഷ്ഠിച്ചത്. കണ്ണൂർ സ്വദേശിയായ ഇദ്ദേഹത്തിനു വൻ സൗഹൃദ വലയമുണ്ട് ഒമാനിൽ. ആക്സിഡൻറ്സ് ആൻഡ് ഡിമൈസസ് ഒമാെൻറ പ്രവർത്തനത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ ചെയർമാൻ നജീബ് കെ. മൊയ്തീൻ പ്രത്യേകം പരാമർശിച്ചു. ഭാരവാഹികളായ മുഹമ്മദ് യാസീൻ ഒരുമനയൂർ, ജാസ്മിൻ യൂസഫ്, ഫിറോസ്, ഫവാസ്, സിദ്ദീഖ്, സുരേഷ് കർത്തയും കുടുംബാംഗങ്ങളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.