‘പത്മതീർഥം’ പരിപാടി അരങ്ങേറി
text_fieldsതിരുവനന്തപുരം പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച പത്മതീർഥം പരിപാടിയിൽനിന്ന്
മസ്കത്ത്: തിരുവനന്തപുരം പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച പത്മതീർഥം അഞ്ചാം പതിപ്പ് മസ്കത്ത് റൂവി അൽഫലാജ് ഹോട്ടലിൽ നടന്നു. സിനിമ -സീരിയൽ താരം ശ്രീലത നമ്പൂതിരി മുഖ്യാതിഥിയായി. നിപിൻ നിരാവത്തിന്റെ മെന്റലിസം സെഷനും ഗായകരായ സാംസൺ സിൽവ, അമൃത സുരേഷ് എന്നിവർ നയിച്ച സംഗീത പരിപാടിയും മുഖ്യ ആകർഷണമായി. ക്ലാസിക് നൃത്തരൂപങ്ങളും വേദിയിൽ അരങ്ങേറി.
സാംസ്കാരിക പെരുമയെ ഉയർത്തിക്കാട്ടുന്ന കലാവിരുന്നിനാണ് അൽഫലാജ് സാക്ഷിയായത്. വാദ്യമേളങ്ങളും കേരളീയ കലാരൂപങ്ങളുംകൊണ്ട് മലയാളിയുടെ സാംസ്കാരിക പെരുമയെ ഒമാനിലും ഉയർത്തിക്കാട്ടുന്നതായിരുന്നു പരിപാടി.
നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി ബിസിനസ് രംഗത്തെ പ്രമുഖരെയും കായിക പ്രതിഭകളെയും വേദിയിൽ ആദരിച്ചു. പ്രസിഡന്റ് മിനി സുരേഷ്, സെക്രട്ടറി പ്രശാന്ത് നായർ, ട്രഷറർ അനീഷ് കൃഷ്ണ, പ്രോഗ്രാം ഹെഡ് ലക്ഷ്മി സജീവ് എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.