യുദ്ധത്തിന്റെ നോവുകളുമായി മത്രയിൽ ചിത്രപ്രദർശനം
text_fieldsമസ്കത്ത്: യുദ്ധത്തിന്റെ നോവുകൾ പകർന്ന ‘കുല്ലൂൻ മഅന’ (നമ്മളിൽ ഓരോരുത്തരും) ചിത്രപ്രദർശനത്തിന് മത്ര ഫിഷ്, വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്സ് മാർക്കറ്റിൽ തുടക്കമായി. മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി ഉദ്ഘാടനം ചെയ്തു. പ്രദർശനം മാർച്ച് രണ്ടുവരെ തുടരും.
ഒമാൻ, ഇറാൻ, മൊറോക്കോ എന്നിവിടങ്ങളിൽനിന്നുള്ള റെഹാം നൂർ അൽ സദ്ജലി, എൽമിറ അബോൽഹസ്സാനി, സഫാ എറൂവാസ് എന്നീ കലാകാരികളുടെ സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. യുദ്ധം, അഭയാർഥികൾ തുടങ്ങി സമാകാലീന അറബ് മേഖല അനുഭവിക്കുന്ന ഭീതികളും നോവുകളുമാണ് ചിത്രങ്ങളിലൂടെ ഇവർ പങ്കുവെക്കുന്നത്.
റാസ്മ ആർട്ട് കൺസൾട്ടൻസിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. റസ്മിയ നൂർ മുഹമ്മദ് അൽ സദ്ജാലിയാണ് ക്യൂറേറ്റർ. തനത് സംസ്കാരങ്ങളും ചരിത്ര പാരമ്പര്യവും കണക്കിലെടുത്താണ് പ്രദർശനത്തിനായി മത്രയെ തിരഞ്ഞെടുത്തിട്ടുള്ളത്. മാത്രവുമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികളെ ആകർഷിക്കുന്ന സൂഖും ഇവിടെയുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.