പാലക്കാട് ഫ്രൻഡ്സ് കൂട്ടായ്മ ഓണാഘോഷവും വാർഷികാഘോഷവും സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: മസ്കത്തിലെ പാലക്കാട് ഫ്രൻഡ്സ് കൂട്ടായ്മയുടെ ഓണവും പത്താം വാർഷികാഘോഷവും അൽ ഫലാജ് ഹോട്ടലിൽ നടന്നു.
ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്നത് ഓണം എന്ന ആഘോഷമാണെന്നും ഇത്തരത്തിൽ മികച്ചരീതിയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ മലയാളിക്ക് മാത്രമേ കഴിയൂവെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പാലക്കാടൻ കൂട്ടായ്മയുടെ സാംസ്കാരിക അവാർഡ് പ്രസിഡന്റ് ശ്രീകുമാർ ലാൽ ജോസിന് സമ്മാനിച്ചു. പ്രശസ്ത നർത്തകി മേതിൽ ദേവികയുടെ ‘അഹല്യ’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മോഹിനിയാട്ടമായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം.
പ്രശസ്ത പിന്നണി ഗായിക ചിത്ര അരുണിന്റെ സംഗീതനിശ, പുല്ലാങ്കുഴൽ വാദകൻ രാജേഷ് ദർപ്പണ, ജിതിൻ പാലക്കാട്, ബിജു ജോർജ് എന്നിവർ ചേർന്നവതരിപ്പിച്ച ഫ്യൂഷൻ മ്യൂസിക് എന്നിവ ചടങ്ങിന് മാറ്റുകൂട്ടി.
കൂട്ടായ്മ ഏർപ്പെടുത്തിയ നാട്യ മയൂരി പുരസ്കാരം മേതിൽ ദേവികക്ക് ലാൽ ജോസ് സമ്മാനിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിക്കൽ എന്നിവയും പരിപാടിയിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.