ഫലസ്തീൻ: പ്രവാസി വെൽഫെയർ ഒമാൻ സിനിമ പ്രദർശനവും ചർച്ചയും സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: ഇസ്രായേൽ അധിനിവേശത്തിന്റെയും ഫലസ്തീൻ ജനതയുടെ അതിജീവനത്തിന്റെയും കഥ പറയുന്ന ജോർഡനിയൻ സിനിമ ഫർഹയുടെ പ്രദർശനവും ചർച്ചയും സംഘടിപ്പിച്ചു. അൽഗുബ്രയിൽ നടന്ന പരിപാടി പ്രവാസി വെൽഫെയർ ഒമാൻ പ്രസിഡന്റ് മുനീർ മാസ്റ്റർ വടകര ഉദ്ഘാടനം ചെയ്തു.
ജനമനസ്സുകളെ സ്വാധീനിക്കാൻ കഴിയുന്ന മാധ്യമം എന്ന നിലക്ക് ഇത്തരം സിനിമകൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 1948 മുതൽ ഫലസ്തീൻ ജനതയോട് അധിനിവേശ ശക്തികൾ ചെയ്തു കൊണ്ടിരിക്കുന്ന ക്രൂരതകളിലേക്കുള്ള സൂചന മാത്രമാണ് ഫർഹ എന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഫസൽ കതിരൂർ ചർച്ചകൾക്ക് നേതൃത്വം നൽകി. കലാ സാംസ്കാരിക വിഭാഗം അധ്യക്ഷൻ സൈദ് അലി ആതവനാട്, അബ്ദുൽ അസീസ് വയനാട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.