ഫലസ്തീന് നീതി ഉറപ്പക്കണം –ഒമാൻ
text_fieldsമസ്കത്ത്: മിഡിലീസ്റ്റിലും ലോകത്ത് എമ്പാടും സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഒമാൻ എല്ലാവിധ പിന്തുണയും നൽകുമെന്ന് യു.എൻ യോഗത്തിൽ ഒമാൻ വ്യക്തമാക്കി.
ന്യൂയോർക്കിൽനടന്ന 76ാമത് സെഷനിൽ സുൽത്താനേറ്റിെൻറ സ്ഥിരം പ്രതിനിധി ഡോ. മുഹമ്മദ് ബിൻ അവദ് അൽ ഹസൻ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. ഫലസ്തീൻ വിഷയത്തിൽ അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി നീതി ഉറപ്പു വരുത്തണമെന്നും അവരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും ഒമാൻ ആശ്യെപ്പട്ടു.
ഫലസ്തീൻ വിഷയം ചർച്ച ചെയ്യാൻ െഎക്യരാഷ്ട്ര സഭ ആദ്യമായല്ല യോഗം േചരുന്നത്. ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ചുള്ള അന്താരാഷ്ട്ര പ്രമേയങ്ങളും സമവായങ്ങളും ഉണ്ട്. എന്നിട്ടും യു.എൻ സ്ഥാപിതമായ 1945 മുതൽ അജണ്ടയിലെ പ്രധാന വിഷയങ്ങളിലൊന്നായി ഇതു മാറിയിരിക്കുന്നു.
ഫലസ്തീൻ ജനതക്കെതിരായ അതിക്രമങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുന്ന കാര്യത്തിലും ഒമാൻ ഉത്കണ്ഠ പ്രകടിപ്പിച്ചു. അത്തരം കാര്യങ്ങൾ മേഖലയിൽ സമാധാനം നൽകില്ലെന്നും ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ ഇസ്രയേൽ തയാറാകാത്തതും ഫലസ്തീൻ വിഷയങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിെൻറ നിഷ്ക്രിയത്വവുമാണ് ഇത്രയധികം ലംഘനങ്ങൾ വർധിക്കാനുള്ള പ്രധാനകാരണം. സഹകരണത്തിെൻറ പുതിയ യുഗത്തിന് വഴിയൊരുക്കുന്ന വിധത്തിൽ സമാധാനത്തിലേക്കുള്ള ചുവടുകൾ വെക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെടുകയാണ്.
എല്ലാ കക്ഷികളുടെയും താൽപര്യങ്ങളും അവകാശങ്ങളും കണക്കിലെടുത്ത് മിഡിലീസ്റ്റിൽ സുസ്ഥിരമായ സമാധാനം സ്ഥാപിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഒമാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുകയാണെന്നും ഡോ. മുഹമ്മദ് ബിൻ അവദ് അൽ ഹസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.