പഞ്ചായത്ത് തെരഞ്ഞെടുപ്പ്: വായനക്കാർക്കെഴുതാം, രാഷ്ട്രീയം
text_fieldsരാഷ്ട്രീയം എന്നാൽ രാഷ്ട്രത്തെ സംബന്ധിച്ചുള്ളത് എന്നാണ്. അതായത് രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാൻ നിങ്ങൾ രാഷ്ട്രീയക്കാനാരനാവണമെന്നില്ല. നാട്ടിൽ തദ്ദേശതെരഞ്ഞെടുപ്പിൻെറ കാഹളം മുഴങ്ങിക്കഴിഞ്ഞു. പ്രവാസലോകത്തും ചർച്ചകൾ സജീവമായിവരുന്നു. പ്രവാസിമലയാളികളുടെ സാമൂഹികസാംസ്കാരിക പ്രതിനിധാനമായ 'ഗൾഫ്മാധ്യമ'വും നാട്ടിലെ തെരഞ്ഞെടുപ്പ് ചൂടിലലിഞ്ഞിട്ടുണ്ട്.
വായനാക്കാരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കാനുള പ്രത്യേക പംക്തികളാണ് പ്രത്യേകത. പണ്ട് നാട്ടിലുള്ളപ്പോൾ വിവിധ പാർട്ടികളിൽ പ്രവർത്തിച്ചവരാവാം നിങ്ങൾ. ഏത് പാർട്ടിയുമായിക്കൊള്ളട്ടെ, രാഷ്ട്രീയ പാർട്ടിയുടെ അനുഭാവി പോലുമെല്ലങ്കിലും നിങ്ങൾക്ക് ഈ പംക്തികളിൽ ഇടമുണ്ട്. പണ്ട് വോട്ട് ചെയ്യാൻ പോകുേമ്പാഴുണ്ടായ അനുഭവങ്ങൾ, കോളജ് പഠനകാലത്തെ രാഷ്ട്രീയപ്രവർത്തനത്തിൻെറ മറക്കാനാവാത്ത അനുഭവങ്ങളുമാകാം. പ്രവാസലോകത്ത് വിവിധരാഷ്ട്രീയപാർട്ടികളുടെ പോഷകസംഘടനകളിൽ പ്രവർത്തിക്കുന്നവർക്കും എഴുതാം.
നിങ്ങൾ അത് മലയാളത്തിൽ ടൈപ്പ് ചെയ്ത് മെയിലിൽ അയക്കുക. നിങ്ങളുെട നാടിനെപ്പറ്റി, ജയിച്ചുവരുന്നയാൾ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച്, പ്രവാസികൾക്ക് സർക്കാറുകൾ നൽകേണ്ട വിവിധ കാര്യങ്ങളെ കുറിച്ച് എല്ലാം നിങ്ങൾക്കെഴുതാം.അത് ലോകമറിയട്ടെ ഗൾഫ്മാധ്യമത്തിലൂടെ. അയക്കേണ്ട മെയിൽ വിലാസം. oman@gulfmadhyamam.net ഫോൺ: +96897787645
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.