Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'പാനൂസ' സലാലയിൽ...

'പാനൂസ' സലാലയിൽ പ്രകാശനം ചെയ്തു

text_fields
bookmark_border
പാനൂസ സലാലയിൽ പ്രകാശനം ചെയ്തു
cancel
camera_alt

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പുറത്തിറക്കിയ പത്താമത് വാർഷിക സപ്ലിമെൻറ്​ ‘പാനൂസ’ സലാലയിൽ പ്രകാശനം ചെയ്യുന്നു     

സലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പുറത്തിറക്കിയ പത്താമത് വാർഷിക സപ്ലിമെൻറ്​ 'പാനൂസ' സലാലയിൽ പ്രകാശനം ചെയ്തു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ഹ്രസ്വചടങ്ങിൽ മാധ്യമപ്രവർത്തകൻ കെ.എ.സലാഹുദ്ദീന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പൊന്നാനി ദേശക്കരുടെ കൂട്ടായ്മയായ പി.സി.ഡബ്ല്യു.എഫ് വിവിധ ജി.സി.സി രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയാണ്​.

പൊന്നാനിയുടെ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്തുന്ന 248 പേജുള്ള പാനൂസ പ്രശസ്ത സാഹിത്യകാരൻ കെ.പി. രാമനുണ്ണി എഡിറ്ററായാണ്​ പുറത്തിറക്കിയത്​. സി. രാധാകൃഷ്ണൻ, എം.ടി, എം.ജി.എസ് തുടങ്ങി നിരവധി എഴുത്തുകാരുടെ രചനകൾ ഇതിലുണ്ട്. സലാല പ്രകാശന ചടങ്ങിൽ പി.സി.ഡബ്ല്യു.എഫ്​ ഒമാൻ ചാപ്റ്റർ പ്രസിഡൻറ്​ സാദിഖ് പൊന്നാനി, സലാല ചെയർമാൻ കബീർ, മുഖ്യ രക്ഷാധികാരി അലി അരുണിമ, ലിയാഖത്ത് അലി, ഖലീൽ എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salalah‘Panusa’
Next Story