Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാ​ഷി​ങ്...

വാ​ഷി​ങ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​പ​ണി വി​പു​ലീ​ക​രി​ച്ച് പാര​മൗ​ണ്ട് ഗ്രൂ​പ്

text_fields
bookmark_border

മ​സ്ക​ത്ത്: വ്യ​വ​സാ​യി​ക വാ​ഷി​ങ് മെ​ഷി​നു​ക​ൾ, ഡ്ര​യ​റു​ക​ൾ എ​ന്നി​വ​യു​ടെ വി​ത​ര​ണ രം​ഗ​ത്ത് വ​ൻ വി​പു​ലീ​ക​ര​ണം പ്ര​ഖ്യാ​പി​ച്ച് മി​ഡി​ലീ​സ്റ്റി​ലെ മു​ൻ​നി​ര സേ​വ​ന​ദാ​താ​ക്ക​ളാ​യ പാ​രാ​മൗ​ണ്ട് ഗ്രൂ​പ്. ഇ​ന്ത്യ​യു​ടെ ഐ.​എ​ഫ്.​ബി, സ്പെ​യി​നി​ന്‍റെ ഫാ​ഗോ​ർ തു​ട​ങ്ങി​യ ബ്രാ​ൻ​ഡു​ക​ൾ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പു​തി​യ നി​ര​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന​തും സാ​ധാ​ര​ണ​ക്കാ​ര​ന് താ​ങ്ങാ​നാ​കു​ന്ന വി​ല​യും പ്ര​ദാ​നം ചെ​യ്യു​ന്ന​താ​ണ് ഐ.​എ​ഫ്.​ബി​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ.

വ​ൻ​തോ​തി​ലു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ഫാ​ഗോ​റി​ന്‍റേ​ത്. ഇ​ത് വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഏ​റെ അ​നു​യോ​ജ്യ​മാ​ണ്. മി​ക​വു​റ്റ വാ​ഷി​ങ് ഗു​ണ​മേ​ന്മ​യും കു​റ​ഞ്ഞ ഊ​ർ​ജ്ജ ഉ​പ​ഭോ​ഗ​വും സ​മ​ർ​ത്ഥ​മാ​യ ഡ്രൈ​യി​ങ് സാ​ങ്കേ​തി​ക​വി​ദ്യ​യും സ​മ​ന്വ​യി​പ്പി​ച്ചു​ള്ള​താ​ണ് ഇ​രു ബ്രാ​ൻ​ഡു​ക​ളു​ടെ​യും ഉ​ൽ​പ​ന്ന​ങ്ങ​ൾ. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ഡ്രൈ​യി​ങ് ചെ​യ്യാ​നു​മാ​കും. ലോ​ൺ​ട്രി​ക്കാ​യി ഹോ​ട്ട​ലു​ക​ളി​ലും റി​സോ​ർ​ട്ടു​ക​ളി​ലും ഇ​വ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും.

ആ​ശു​പ​ത്രി​ക​ൾ, ആ​രോ​ഗ്യ സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ, ന​ഴ്സി​ങ് ഹോ​മു​ക​ൾ, അ​സി​സ്റ്റ​ഡ് ലി​വി​ങ് ഫെ​സി​ലി​റ്റി​ക​ൾ, തൊ​ഴി​ൽ​സ്ഥാ​പ​ന​ങ്ങ​ൾ, ഫാ​ക്ട​റി​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ വ​ലി​യ തോ​തി​ലു​ള്ള ലോ​ൻ​ഡ്രി ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നു​വേ​ണ്ടി രൂ​പ​ക​ൽ​പ​ന ചെ​യ്ത​താ​ണ് ഈ ​മെ​ഷീ​നു​ക​ൾ.

1988ക​ളി​ൽ തു​ട​ക്ക​മി​ട്ട പാ​ര​മൗ​ണ്ട്, ഇ​ന്ന് മി​ഡി​ലീ​സ്റ്റ്, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ക​യാ​ണ്. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​വും സം​യോ​ജി​പ്പി​ച്ച് വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണ് പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​ത്.

36 വ​ർ​ഷ​ത്തി​ല​ധി​കം പ്രാ​വ​ണ്യ​മു​ള്ള പാ​രാ​മൗ​ണ്ട് ഗ്രൂ​പ് വ്യ​വ​സാ​യ സേ​വ​ന​ങ്ങ​ളി​ൽ എ​പ്പോ​ഴും മു​ൻ​നി​ര​യി​ലാ​ണ്. ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, വി​ശ്വ​സ്ത​മാ​യ സേ​വ​നം, പ​ക്വ​ത​യു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ​യാ​ണ് പാ​ര​മൗ​ണ്ട് ഗ്രൂ​പ്പി​ന്‍റെ തു​ട​ർ​ച്ച​യാ​യ വി​ജ​യ​ത്തി​നു പി​ന്നി​ൽ. പാ​രാ​മൗ​ണ്ട് ഗ്രൂ​പ്പി​ന്റെ പു​തി​യ വെ​ബ്സൈ​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​ക്കി​യി​രി​ക്കു​ന്നു.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഈ ​വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ൾ, ഭാ​ഗ​ങ്ങ​ൾ, മെ​യി​ന്‍റ​ന​ൻ​സ് സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ബ്രൗ​സ് ചെ​യ്യാ​നും ഓ​ർ​ഡ​ർ ന​ൽ​കാ​നും ക​ഴി​യും. ഈ ​ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോം, ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​ര​മാ​കു​ന്ന​തോ​ടൊ​പ്പം, പാ​രാ​മൗ​ണ്ട് ഗ്രൂ​പ്പി​ന്റെ ഡി​ജി​റ്റ​ൽ മൂ​ല്യ​വ​ർ​ധി​ത സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsMarketParamount Group
News Summary - Paramount Group Expands Washing Appliances Market
Next Story