Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightര‍ക്ഷാ​ക​ർ​തൃ അ​വ​ധി:...

ര‍ക്ഷാ​ക​ർ​തൃ അ​വ​ധി: മാ​താ​പി​താ​ക്ക​ൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
ര‍ക്ഷാ​ക​ർ​തൃ അ​വ​ധി: മാ​താ​പി​താ​ക്ക​ൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കാം
cancel

മ​സ്ക​ത്ത്: പ്ര​സ​വാ​വ​ധി​ക്കും പി​തൃ​ത്വ അ​വ​ധി​ക്കും അ​ർ​ഹ​രാ​യ മാ​താ​വി​നും പി​താ​വി​നും ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും മ​റ്റും അ​പേ​ക്ഷ​ന​ൽ​കാ​മെ​ന്ന് സോ​ഷ്യ​ൽ പ്രൊ​ട്ട​ക്ഷ​ൻ ഫ​ണ്ട് (എ​സ്.​പി.​എ​ഫ്) അ​റി​യി​ച്ചു. ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ ആ​നു​കൂ​ല്യ​ങ്ങ​ക്കാ​ണ് നി​ല​വി​ൽ അ​പേ​ക്ഷ​ന​ൽ​കേ​ണ്ട​ത്. ആ​ഗ​സ്റ്റ് അ​വ​സാ​ന വാ​ര​ത്തോ​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​മെ​ന്നും എ​സ്.​പി.​എ​ഫ് വ്യ​ക്ത​മാ​ക്കി. പ്ര​സ​വാ​വ​ധി​ക്കും മ​റ്റു​മു​ള്ള അ​ല​വ​ൻ​സു​ക​ൾ​ക്കാ​യി അ​പേ​ക്ഷി​ക്കാ​ൻ എ​സ്.​പി.​എ​ഫി​ന്‍റെ പോ​ർ​ട്ട​ലു​ക​ൾ നി​ല​വി​ൽ സൈ​റ്റു​ക​ളി​ൽ സ​ജീ​വ​മാ​ണ്.

അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​ലെ സു​താ​ര്യ​ത​ക്കും വേ​ഗ​ത​ക്കും മ​റ്റു ആ​നു​കൂ​ല്യ നേ​ട്ട​ങ്ങ​ൾ​ക്കും എ​സ്.​പി.​എ​ഫി​ന്‍റെ www.spf.gov.om എ​ന്ന വെ​ബ്സൈ​റ്റ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന​ത്. അ​വ​ധി കാ​ല​യ​ള​വി​ലെ ശ​മ്പ​ള​വും അ​വ​ർ​ക്കാ​യി അ​നു​വ​ദി​ക്കും. ഈ ​തു​ക വ​ഹി​ക്കു​ന്ന​ത് എ​സ്.​പി.​എ​ഫി​ന്‍റെ കീ​ഴി​ലു​ള്ള ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​യാ​യി​രി​ക്കും.

സാ​മൂ​ഹി​ക സം​ര​ക്ഷ​ണ നി​യ​മ പ്ര​കാ​രം കു​ട്ടി ജ​നി​ക്കു​ന്ന​തി​ന് മു​മ്പും ശേ​ഷ​വും നി​ശ്ചി​ത കാ​ല​ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​സ​വാ​വ​ധി​ക്കും, പി​തൃ​ത്വ അ​വ​ധി​ക്കും രാ​ജ്യ​ത്തു​ള്ള മാ​താ​പി​താ​ക്ക​ൾ യോ​ഗ്യ​രാ​ണ്. അ​ത് പ്ര​കാ​ര​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും അ​വ​ർ യോ​ഗ്യ​രാ​യി​ക്കും.

ഒ​മാ​നി ര​ക്ഷി​താ​ക്ക​ൾ​ക്ക് പു​റ​മെ പ്ര​വാ​സി ര​ക്ഷി​താ​ക്ക​ൾ​ക്കും അ​വ​ധി​ക്കാ​യി അ​പേ​ക്ഷി​ക്കാം. ഈ ​നി​യ​മം തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സ്ത്രീ ​പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​നും കു​ടും​ബ​ങ്ങ​ളു​ടെ ക്ഷേ​മം വ​ർ​ധി​ക്കാ​നും കാ​ര​ണ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsParental Leave
News Summary - Parental Leave: Parents can apply for benefits
Next Story