ഇന്ത്യൻ സ്കൂൾ ഇബ്രയിലെ വിവിധ പ്രശ്നങ്ങൾ; രക്ഷിതാക്കൾ അംബാസഡർക്ക് നിവേദനം സമർപ്പിച്ചു
text_fieldsഇബ്ര: ഇബ്ര ഇന്ത്യൻ സ്കൂളിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് രക്ഷിതാക്കൾ ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങിന് നിവേദനം സമർപ്പിച്ചു. ഇബ്രയിലെ ഇന്ത്യൻ പ്രവാസികൾക്കായി നടത്തിയ ഓപ്പൺ ഫോറത്തിലായിരുന്നു നിവേദനം നൽകിയത്. സ്കൂളിൽ യോഗ്യതയുള്ള അധ്യാപകരുടെ കുറവ്, സ്കൂൾ വാർഷിക പരിപാടി നടത്തിപ്പ് , സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങളും ആശങ്കകൾ അടങ്ങിയ നിവേദനമാണ് കൈമാറിയത്. രക്ഷിതാക്കളുടെ പരാതികൾ അനുഭവാപൂർവംകേട്ട അംബാസിഡർ വേണ്ട നടപടി സ്വീകരിക്കാമെന്നുള്ള ഉറപ്പും നൽകി. രക്ഷിതാക്കളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്കൂൾ ഓപ്പൺ ഫോറം ആറു മാസത്തിൽ ഒരിക്കൽ കർശനമായും നടത്തണമെന്ന് അംബാസിഡർ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക്ക് നിർദേശം നൽകി. അംബാസിഡറുടെ ഇടപെടൽ സ്കൂളിന്റെ പ്രവർത്തനങ്ങളിലിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യൻ സ്കൂൾ ഇബ്ര രക്ഷിതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.