മബേല സൗത്തില്‍ ആധുനിക സൗകര്യങ്ങളോടെ പാർക്ക് വരുന്നു
text_fieldsമസ്കത്ത്: നൂതന സൗകര്യങ്ങളൊടെയുള്ള പാർക്ക് നിർമിക്കാൻ മസ്കത്ത് മുനിസിപ്പാലിറ്റി ഒരുങ്ങുന്നു. മബേല സൗത്തിലാണ് പാർക്ക് ഒരുക്കുക. ഇതു സംബന്ധിച്ച് സഊദ് ബിന്‍ ഹിലാല്‍ അല്‍ സബ്രി കമ്പനിയുമായി കരാറിലെത്തി. 20 വര്‍ഷത്തെ കരാറിലാണ് പദ്ധതി പ്രദേശം സ്വകാര്യ കമ്പനിക്ക് വിട്ട് നല്‍കിയിരിക്കുന്നത്. മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാന്റെ കാർമികത്വത്തിൽ നടന്ന ചടങ്ങിലായിരുന്നു കരാർ ഒപ്പിട്ടത്.
പാര്‍ക്കിനോടു ചേര്‍ന്ന് ഒരുക്കുന്ന പബ്ലിക് സ്ട്രീറ്റില്‍ ദിവാനിയ ഒമാനി സ്വീറ്റ്സ് ഫാക്ടറിയും സ്ഥാപിക്കും. സമൂഹത്തിന്റെ വിവിധോദ്ദേശ്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കും വിധമാണ് പാർക്ക് രൂപകൽപന ചെയ്തിരിക്കുന്നത്.
31,182 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിൽ ഒരുക്കുന്ന പാർക്കിൽ സ്പോര്‍ട്സ് കോര്‍ട്ടുകള്‍, ടേബ്ള്‍ ടെന്നീസ് സംവിധാനം, ആംഫി തിയറ്റര്‍, നടപ്പാത, സൈക്കിള്‍ പാത, കുട്ടികളുടെ കളിസ്ഥലം, പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങള്‍, മറ്റു പരിപാടികള്‍ ഒരുക്കാവുന്ന വേദികള്‍, കിയോസ്കുകള്‍, കഫേകള്‍, വിശ്രമ മുറികള്‍, കാര്‍ പാര്‍ക്കിങ്, പ്രാര്‍ഥന ഏരിയ തുടങ്ങിയവയും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.