ചർച്ചകളിൽ രാഹുലിെൻറ സ്ഥാനാർഥിത്വവും; സി.പി.എമ്മിെൻറ രാഷ്ട്രീയ ധാർമികതയും
text_fieldsമത്ര: മത്ര സൂഖിലെ വിവിധ ഷോപ്പുകളില്‍ ജോലിചെയ്യുന്നവര്‍ ഒരുമിച്ചു താമസിക്കുന്ന ‘റി മ ഹൗസില്‍’ തെരഞ്ഞെടുപ്പ് കാലമായാല്‍ നാട്ടിന്‍പുറത്തെ ചായക്കടയില്‍ എത്തിപ്പെട്ടപോ ലുള്ള ചര്‍ച്ചകളും വാഗ്വാദങ്ങളുമാണ് നടക്കുന്നത്. പാചകക്കാരനെ വെച്ച് മെസ് നടത്തു ന്നതിനാൽ രാവിലെ മുതൽ തന്നെ ഫ്ലാറ്റും സജീവമാകും. രാവിലെ പ്രാതലിനായി മെസില്‍ എത്തുന് നവരുടെ ൈകയില്‍ ചൂടുചായക്കൊപ്പം അന്നത്തെ ദിനപ്പത്രവും കാണും. കൂടാതെ, മെസ് ഹാളിലെ ടിവ ിയും ഓണ്‍ ചെയ്തു വെക്കും. പിന്നെ ഏതെങ്കിലുമൊരു വാര്‍ത്തയില്‍ പിടിച്ച് ആരെങ്കിലും എന്തെങ്കിലും കൊളുത്തിവിടും. പിന്നീട് അതില്‍ പിടിച്ചാകും ചൂടുള്ള ചര്‍ച്ചകൾ. ഫ്ലാറ്റിലെ മുകളിലും താഴെയുമുള്ള മുറികളിലായി വിവിധ ജില്ലക്കാരായ പതിനഞ്ചോളം പേരാണുള്ളത്. ഭക്ഷണനേരത്താണ് എല്ലാവരും ഒരുമിക്കുന്നത് എന്നതിനാൽ ചർച്ചകളും അപ്പോഴാണ് നടക്കുക. അവരവരുടെ നാടുകളിലെ വിവരങ്ങളും പ്രാദേശിക-ദേശീയ രാഷ്ട്രീയത്തിലെ ചലനങ്ങളുമെല്ലാം ചർച്ചകളിൽ വിഷയമാകും. വ്യത്യസ്ത രാഷ്ട്രീയ ചായ്വുള്ളവരാണ് കൂട്ടത്തിലധികവും.
പതിവുപോലെ ഇടതുപക്ഷ ആശയക്കാരനായ കണ്ണൂർ ഏഴര സ്വദേശി സിദ്ദിഖ് ചര്‍ച്ചക്ക് തിരികൊളുത്തി. രാഹുലിെൻറ വയനാടൻ സ്ഥാനാർഥിത്വവും സി.പി.എമ്മിനെ ഒന്നും പറയില്ലെന്നു പറഞ്ഞതിൽ തുടങ്ങി കോണ്‍ഗ്രസുകാരുടെ ബി.ജെ.പിയിലേക്കുള്ള ഒഴുക്കുവരെ സിദ്ദീഖിെൻറ സംസാരത്തിൽ വിഷയമായി. ഇതിനിടെ, സിദ്ദീഖിനെ ശരിവെച്ച് മറ്റൊരു ‘സഖാവാ’യ തലശ്ശേരി എടക്കാട്നിന്നുള്ള ആസിഫ് എത്തി. പി.ജയരാജെൻറ കട്ട ഫാനായ ആസിഫിനെ കണ്ടയുടന്‍ കൊലക്കേസ് പ്രതിയെ മത്സരത്തിനിറക്കിയവര്ക്കെന്ത് രാഷ്ട്രീയ ധാര്‍മികതയെന്ന ചോദ്യം തൊടുത്തുവിട്ടത് റാഷിദ് പുറത്തൂരാണ്. വടകരയില്‍ ജയരാജന് തോൽക്കും. അപ്പോഴും ഇവിടെയൊക്കെ കാണണമെന്ന് പറഞ്ഞ് വാശികേറ്റിയപ്പോള് ബെറ്റ് വെക്കാന്‍ ആസിഫ് മുന്നോട്ടുവന്നു. ജയരാജേട്ടന് തോറ്റാല്‍ താടിയും മുടിയും കളയുമെന്നാണ് ആസിഫിെൻറ ബെറ്റ്. ലീഗ് അനുകൂലിയായ അത്താഴക്കുന്നുകാരൻ യൂസുഫ് ആരെ എവിടെ മത്സരിപ്പിക്കണമെന്നത് അവരവരുടെ ഇഷ്ടത്തിന് വിടുന്നതല്ലേ മര്യാദയെന്ന് മയത്തില്‍ പറഞ്ഞുതുടങ്ങി. കേരളമെന്ന ചെറിയ സംസ്ഥാനത്തില്‍ മാത്രം ശക്തിയുള്ള നിങ്ങള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ ഒരു റോളുമില്ലെന്ന് പറഞ്ഞ് ഇടതുകാരെ പ്രകോപിപ്പിക്കുകയും ചെയ്തു.
ചര്‍ച്ചക്കിടെ എത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി അനുഭാവികളായ തൃശൂരിൽനിന്നുള്ള നൗഷാദും സഗീറും മനുഷ്യനിര്‍മിത പ്രളയമാണ് കേരളത്തില്‍ ഉണ്ടായതെന്ന അമിക്കസ് ക്യൂറി പരാമർശം ഉദ്ധരിച്ച് കത്തിക്കയറുന്ന ഇടതുപക്ഷത്തെ ഒന്ന് തളക്കാന്‍ ശ്രമിച്ചു. കേരളം കണ്ട രണ്ട് വലിയ ദുരന്തങ്ങളായ ഓഖിയും പ്രളയവും അസാമാന്യമായ ഇച്ഛാശക്തിയോടെ നേരിട്ട സര്ക്കാറിനെയാണല്ലൊ നിങ്ങളെതിര്ക്കുന്നതെന്നായിരുന്നു ഇടത് അനുഭാവികളുടെ മറുപടി. ഇത്തവണ യു.ഡി.എഫ് ഇരുപതിൽ ഇരുപതും സ്വന്തമാക്കുമെന്ന ധര്മ്മടത്ത്നിന്നുള്ള ഷഹീർ പ്രവചിച്ചപ്പോൾ കുറച്ചു കുറക്കാന്‍ പറ്റുമോയെന്ന ഷാഹിദിെൻറ പരിഹാസം കൂട്ടച്ചിരിയിലെത്തി. യു.ഡി.എഫിന് 12ഉം എൽ.ഡി.എഫിന് എട്ടും സീറ്റ് നൽകിയാണ് പ്രത്യക്ഷ രാഷ്ട്രീയം ഇല്ലാത്ത വയനാട് നിന്നുള്ള മുനീര്‍ രണ്ടു വിഭാഗത്തിനെയും തൃപ്തിപ്പെടുത്തിയത്.കൊണ്ടും കൊടുത്തും ചര്‍ച്ചകള്‍ കൊടുംപിരി കൊള്ളുമ്പോള്‍ അടുക്കളയില്‍നിന്ന് പാചകക്കാരനായ മലപ്പുറം സ്വദേശി അസൈനാര്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞത് ചിരിക്കും ചിന്തക്കും വഴിമാറി. പാര്‍ട്ടിയും പക്ഷവും പറഞ്ഞ് തർക്കിച്ചിട്ട് കാര്യമില്ലെന്നും കെേട്ട്യാളും കുട്ടികളും കഞ്ഞി കുടിക്കണമെങ്കില്‍ നിങ്ങൾതന്നെ പോയി അധ്വാനിച്ച് കാശുണ്ടാക്കണമെന്നുമായിരുന്നു അസൈനാരുടെ ഒാർമപ്പെടുത്തൽ. പെൻഷന് തരും ക്ഷേമനിധി തരും, വോട്ടുണ്ടാക്കും, വിമാനക്കൂലി കുറക്കുമെന്നൊക്കെ പറഞ്ഞവർ കസേര കിട്ടിക്കഴിഞ്ഞാല്‍ നമ്മളെ മറക്കും. അതുകൊണ്ട് തർക്കമൊക്കെ നിർത്തി പോയി പണിയെടുക്കാൻ പറഞ്ഞ് മീൻ ചട്ടുകമുയർത്തി അസൈനാർ വന്നതോടെ ചർച്ചകൾക്ക് താൽക്കാലിക വിരാമമായി.
ബാച്ച്ലർ മുറികളില്‍ തെരഞ്ഞെടുപ്പ് ചൂട്
നാട്ടിൽ തെരഞ്ഞെടുപ്പിെൻറ ചൂടും ചൂരും അറിയണമെങ്കില്‍ ചായക്കടകളില്‍ പോകണം. മണ്ഡലങ്ങളുടെ കഴുക്കോൽ മുതല്‍ മോന്തായം വരെയുള്ള കാര്യങ്ങളെ കുറിച്ച് കനംകൂടിയ ചര്‍ച്ചകള്‍ രാവിലെ ആദ്യത്തെ ചായയോടുകൂടി തന്നെ ആരംഭിച്ചിരിക്കും. പത്രങ്ങള്‍ വരുന്നതോടെ ചര്‍ച്ചയുടെ മട്ടുംമാതിരിയും മാറും. ആദ്യ പേജില്‍നിന്ന് തുടങ്ങുന്ന വായനയും ചര്‍ച്ചയും വാക്പോരും ജില്ല പേജുകളിലൂടെ കുതിച്ചൊഴുകും. പ്രവാസഭൂമിയിലെ ഈ ചർച്ചകള്‍ ബാച്ച്ലര് മുറികളിലാണ്. സലൂണുകളിലും കഫ്റ്റീരിയകളിലും പകൽ നടക്കുന്ന ചെറുചെറു ചര്‍ച്ചകളുടെ കൂട്ടപ്പൊരിച്ചിൽ നടക്കുന്നത് രാത്രി ഇത്തരം മുറികളിലാണ്. ഒരുമുറിയില്‍ തന്നെ കാണും ചിലപ്പോള്‍ പത്തോളം ജില്ലകള്‍. തെക്കും വടക്കും വ്യത്യാസമില്ലാതെ ജീവിക്കുന്നവര്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് എത്തുന്നതോടെ മുന്നണി സമവാക്യങ്ങള്‍ മാറും. ഉള്ളിൽ കൊടി പാറും. പുറത്ത് തീപാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.