വിമാന യാത്രക്കാർ രജിസ്ട്രേഷൻ മുൻകൂറായി നടത്തണം
text_fieldsമസ്കത്ത്: മസ്കത്ത് വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാർ സുപ്രീം കമ്മിറ്റി നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ബോധവത്കരണ കാമ്പയിനുകളുടെ ഫലമായി വിമാനത്താവളത്തിെൻറ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്താൻ സാധിച്ചിട്ടുണ്ട്.
ഒമാനിലേക്ക് വരുന്ന യാത്രക്കാർ രജിസ്ട്രേഷനും പി.സി.ആർ പരിശോധനയുടെ ബുക്കിങ്ങും നേരത്തേ നടത്തണമെന്ന് വിമാനത്താവള കമ്പനി ഒാർമിപ്പിച്ചു. വിമാനത്താവള കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായാണ് നിർദേശം. https://covid19.moh.gov.om/#/traveler-reg എന്ന വെബ്സൈറ്റ് ലിങ്ക് വഴിയാണ് യാത്രക്കാരുടെ രജിസ്ട്രേഷൻ നടത്തേണ്ടത്.
ഒാൺലൈനായി പണമയക്കാനും ഇതുവഴി സാധിക്കും. Tarassud+, HMushrif എന്നീ ആപ്പുകൾ ഫോണിൽ ഡൗൺലോഡ് ചെയ്തിരിക്കുകയും വേണം. ഇമിഗ്രേഷന് മുമ്പായാണ് പി.സി.ആർ പരിശോധന നടപടികൾ പൂർത്തീകരിക്കുന്നത്. പരിശോധനക്ക് 19 റിയാലും ക്വാറൻറീൻ നിരീക്ഷണത്തിനുള്ള ബ്രേസ്ലെറ്റിന് ആറു റിയാലുമാണ് ഇൗടാക്കിവരുന്നത്.ഒാൺലൈനായി പണമടക്കാത്തവർക്ക് കാർഡ് ഉപയോഗിച്ചും പണമായും അടക്കാനുള്ള സൗകര്യം ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.