Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയാത്രക്കാരെ...

യാത്രക്കാരെ തിരിച്ചുപിടിച്ച്​ വിമാനത്താവളങ്ങൾ

text_fields
bookmark_border
യാത്രക്കാരെ തിരിച്ചുപിടിച്ച്​ വിമാനത്താവളങ്ങൾ
cancel
Listen to this Article

മസ്‌കത്ത്​: ഈ വർഷം ഏപ്രിൽ അവസാനംവരെ ഒമാനിലെ വിവിധ വിമാനത്താവളങ്ങളിലൂടെ എത്തിയ യാത്രക്കാരുടെ എണ്ണത്തിൽ 100 ശതമാനത്തിന്‍റെ വർധന രേഖപ്പെടുത്തി. ഇതേ കാലയളവിൽ പുറപ്പെടുന്ന യാത്രക്കാരുടെ എണ്ണത്തിലും 69 ശതമാനം വർധനയുണ്ടായി. ആകെ യാത്രക്കാരുടെ എണ്ണം (എത്തിച്ചേരൽ, പുറപ്പെടൽ, ട്രാൻസിസ്റ്റ്​) 23,24,007 ആയി. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്‍റെ കണക്കിലാണ്​ ഇക്കാര്യങ്ങൾ പറയുന്നത്​. ഇക്കാലയളവിൽ മസ്‌കത്ത്​, സുഹാർ, സലാല വിമാനത്താവളങ്ങൾ വഴിയുള്ള അന്താരാഷ്ട്ര വിമാന സർവിസുകളുടെ എണ്ണം15,261 ആയി ഉയർന്നു. കഴിഞ്ഞ വർഷത്തെ ഇക്കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 89 ശതമാന വർധനയാണ്​ വന്നിട്ടുള്ളത്. 2021ലെ ഇക്കാലയളവിൽ 8,075 അന്താരാഷ്ട്ര വിമാന സർവിസുകളാണ്​ ഈ എയർപോർട്ടുകളിൽ ലഭിച്ചത്​. ഏപ്രിൽവരെ ഈ വിമാനത്താവളങ്ങൾ വഴിയുള്ള ആഭ്യന്തര വിമാന സർവിസുകളുടെ എണ്ണം 25 ശതമാനം വർധിച്ച് 3,778 ആയി ഉയർന്നതായും രേഖകൾ കാണിക്കുന്നു. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 3,026 ആഭ്യന്തര സർവിസുകളാണ്​ നടന്നിരുന്നത്​. മസ്​കത്ത്​ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള അന്താരാഷ്‌ട്ര വിമാനങ്ങളിൽ 82.3 ശതമാനം വളർച്ചയാണ്​ രേഖപ്പെടുത്തിയിട്ടുള്ളത്​. യാത്രക്കാരുടെ (എത്തിച്ചേരൽ, പുറപ്പെടൽ, ട്രാൻസിസ്റ്റ്​) ആകെ എണ്ണം ഈ വർഷം ഏപ്രിൽവരെ 17,23,632 ആണ്​. കഴിഞ്ഞ വർഷം ഇത്​ ഇക്കാലയളവിൽ 9,00,707 ആയിരുന്നു.

സലാല എയർപോർട്ട് വഴിയുള്ള വിമാനങ്ങളുടെ എണ്ണത്തിൽ 58.7 ശതമാനം വർധനയാണ്​ വന്നിട്ടുള്ളതെന്നും ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു. 962 അന്താരാഷ്ട്ര വിമാനങ്ങളാണ്​ ​ഈ വർഷം ഏപ്രിൽ അവസാനംവരെ സലാല വിമാനത്താവളം വഴി വന്നതും പു​റപ്പെട്ടിട്ടുമുള്ളത്​. കഴിഞ്ഞ വർഷത്തെ ഇക്കാലയളവുമായി താരതമ്യം ചെയ്യു​മ്പോൾ 150.5 ശതമാനത്തിന്‍റെ ഉയർച്ചയാണ്​ വന്നിട്ടുള്ളത്​. ആഭ്യന്തര വിമാനങ്ങളുടെ എണ്ണം 22.9 ശതമാനം വർധിച്ച് 1,209 ഫ്ലൈറ്റുകളിലുമെത്തി. 984 വിമാനങ്ങളായിരുന്നു കഴിഞ്ഞ വർഷം.

സലാല എയർപോർട്ട് വഴിയുള്ള ആഭ്യന്തര വിമാനങ്ങളിലെ യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യു​മ്പോൾ ഈ വർഷം അവസാനത്തോടെ 45.7ശതമാനത്തിന്‍റെ ഉയർച്ചയാണ്​ വന്നിട്ടുള്ളത്​.

സുഹാർ വിമാനത്താവളത്തിൽനിന്നുള്ള അന്താരാഷ്‌ട്ര വിമാനങ്ങളുടെ എണ്ണം 276 ആണ്​. അന്താരാഷ്‌ട്ര വിമാനങ്ങളിലെ യാത്രക്കാരുടെ എണ്ണം 25,065 ആയും ഉയർന്നു. ദുകം എയർപോർട്ടിൽ ആഭ്യന്തര വിമാനങ്ങളുടെ എണ്ണത്തിൽ 9.7 ശതമാനത്തിന്‍റെ വർധനവാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. ഈ വർഷം ഏപ്രിൽ അവസാനത്തോടെ 226 ഫ്ലൈറ്റുകളാണ്​ ഇവിടെ എത്തിയിട്ടുള്ളത്​. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 206 ഫ്ലൈറ്റുകളാണ്​ ലഭിച്ചിരുന്നത്​. 2021 ഏപ്രിൽ അവസാനത്തോടെ 15,943 യാത്രക്കാരാണ്​ ഉണ്ടായിരുന്നത്​. എന്നാൽ ഈ വർഷമിത്​ 21,051 യാത്രക്കാരായി ഉയർന്നിട്ടുണ്ട്​. 32 ശതമാനത്തിന്‍റെ വർധനയാണ്​ വന്നിട്ടുള്ളതെന്നും ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ ​ റിപ്പോർട്ടിൽ പറയുന്നു.

മസ്കത്ത്​ വിമാനത്താവളത്തെ കൂടുതൽ ആശ്രയിച്ചത്​ ഇന്ത്യക്കാർ

മസ്കത്ത്​: മസ്കത്ത്​ അന്താരാഷ്ട്ര വിമാനത്താവളം ഏറ്റവും കൂടുതൽ യാത്രക്ക്​ ഉപയോഗിച്ചത്​ ഇന്ത്യക്കാർ. ഈവർഷം ഏപ്രിൽ അവസാനംവരെ 1,11,226 ഇന്ത്യക്കാരാണ്​ മസ്കത്ത്​ വഴി പുറപ്പെടുകയോ എത്തുകയോ ചെയ്തിട്ടുള്ളത്​. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്‍റെ കണക്കിലാണ്​ ഇക്കാര്യങ്ങൾ പറയുന്നത്​. 42,145 യാത്രക്കാരുമായി ബം​ഗ്ലാദേശാണ്​ രണ്ടാം സ്ഥാനത്ത്​ വരുന്നത്​. മൂന്നാംസ്ഥാനത്ത്​ പാകിസ്താനാണ്​ വരുന്നത്​. 29,228 യാത്രക്കാരാണ്​ വിമാനത്താവ​ളത്തെ ആശ്രയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman airports
News Summary - passengers increased in oman airports
Next Story