വിമാനത്താവളത്തില്‍ യാത്രക്കാര്‍ നാലു മണിക്കൂര്‍ മുമ്പ് എത്തണം
text_fieldsമസ്കത്ത്: സുൽത്താനേറ്റിൽനിന്ന് പുറത്തേക്കുള്ള യാത്രക്കാർ വിമാനത്താവളങ്ങളിൽ നേരത്തെ എത്തണമെന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ആവശ്യപ്പെട്ടു. പെരുന്നാൾ അവധി ആരംഭിച്ചതോടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഇതു ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ട്രാവല്‍ ഏജന്റുമാര്‍ക്കും യാത്രക്കാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
നാലു മണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാര്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ എത്തണമെന്ന് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടു. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കൗണ്ടര്‍ അടക്കും. വിസ റദ്ദാക്കുന്ന യാത്രക്കാരാണെങ്കില്‍ ചുരുങ്ങിയത് നാലു മണിക്കൂര്‍ മുമ്പും എത്തണം. ബോര്‍ഡിങ് ഗേറ്റില്‍ 30 മിനിറ്റ് മുമ്പെങ്കിലും റിപ്പോര്‍ട്ട് ചെയ്യണം. ബന്ധപ്പെട്ട എല്ലാ രേഖകളും കൃത്യമായി പരിശോധിക്കും. അനുവദിച്ചതില്‍ കൂടുതല്‍ ബാഗേജ് അനുവദിക്കില്ല. ഹാന്‍ഡ് ബാഗിലും മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിർദേശിച്ചു. ഒമാനിൽ പെരുന്നാളിനോടനുബന്ധിച്ച് പൊതു-സ്വകാര്യ മേഖലയിൽ തുടർച്ചയായി ഒമ്പതു ദിവസമാണ് അവധി ലഭിക്കുന്നത്. ഈ അവസരം ഉപയോഗപ്പെടുത്തി നിരവധി പേരാണ് നാട്ടിലേക്ക് പോകാനൊരുങ്ങുന്നത്. കോവിഡിന്റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ വർഷം പലർക്കും നാട്ടിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.