പ്രബലമായ പാസ്പോർട്ട്: ഒമാൻ 64ാമത്
text_fieldsമസ്കത്ത്: ലോകത്തിലെ ഏറ്റവും പ്രബലമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഒമാന് നേ ട്ടം. ഹെൻലെ പാസ്പോർട്ട് ഇൻഡക്സ് പ്രകാരം ആഗോള തലത്തിൽ 64ാം സ്ഥാനമാണ് ഒമാന് ഉ ള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒമാൻ മൂന്നു സ്ഥാനം മുന്നിലെത്തി. ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ പാസ്പോർട്ടുമായി ബന്ധപ്പെട്ട് വർഷാവർഷം സർവേ നടത്തുന്ന സംഘടനയാണ് ‘ഹെൻലെ ആൻഡ് പാർട്ണർ’. ഒരു രാജ്യത്തിെൻറ പാസ്പോർട്ട് വഴി ഏതെല്ലാം രാജ്യത്ത് വിസയില്ലാതെയും വിസ ഓൺ അറൈവലായും യാത്രചെയ്യാൻ കഴിയും എന്നത് ആധാരമാക്കിയാണ് റാങ്കിങ് നിശ്ചയിച്ചിരിക്കുന്നത്. ഒമാെൻറ വിസ ഫ്രീ/ വിസ ഒാൺ അറൈവൽ സ്കോർ 79 ആണ്. നേരത്തേ വിസയെടുക്കാതെയും വിസയില്ലാതെയും ഒമാനി പൗരന്മാർക്ക് 79 രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയും.
ഇന്ത്യൻ പാസ്പോർട്ടിെൻറ സ്ഥാനം കഴിഞ്ഞ വർഷത്തെക്കാൾ രണ്ടു സ്ഥാനം കുറഞ്ഞ് 84 ആയി. ഇന്ത്യക്കാർക്ക് മുൻകൂർ വിസയെടുക്കാതെ 58 രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യാനാകും. പാകിസ്താൻ പാസ്പോർട്ടിന് ആഗോള തലത്തിൽ 104ാം സ്ഥാനമാണുള്ളത്. ഗൾഫ് രാഷ്ട്രങ്ങളിൽ യു.എ.ഇയാണ് പട്ടികയിൽ മുന്നിൽ. 18ാം സ്ഥാനത്താണ് യു.എ.ഇ പാസ്പോർട്ടുള്ളത്. കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നിവയാണ് പട്ടികയിൽ ഒമാന് മുന്നിലുള്ളത്. സൗദി പിന്നിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.