Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഏ​റ്റ​വും ശ​ക്ത​മാ​യ...

ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്​​പോ​ർ​ട്ട്​; ക​രു​ത്തു​കാ​ട്ടി ഒ​മാ​ൻ

text_fields
bookmark_border
oman passport
cancel

മ​സ്ക​ത്ത്​: ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്​​പോ​ർ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽ മി​ക​ച്ച സ്ഥാ​നം നേ​ടി ഒ​മാ​ൻ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ റാ​ങ്കാ​യ 65ൽ​നി​ന്ന്​ ഏ​ഴ് സ്ഥാ​ന​ങ്ങ​ൾ ഉ​യ​ർ​ത്തി 58ാം സ്ഥാ​ന​മാ​ണ്​ സു​ൽ​ത്താ​നേ​റ്റ്​ സ്വ​ന്ത​മാ​ക്കി​യ​ത്.

ചൊ​വ്വാ​ഴ്ച പു​റ​ത്തി​റ​ങ്ങി​യ ഹെ​ൻ​ലി പാ​സ്​​പോ​ർ​ട്ട് സൂ​ചി​ക​യി​ലാ​ണ് ശ്ര​​ദ്ധേ​യ നേ​ട്ടം വ​രി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​മാ​ൻ പാ​സ്​​പോ​ർ​ട്ടു​ള്ള​വ​ർ​ക്ക് വി​സ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം 86 ലെ​ത്തി​യ​തോ​ടെ​യാ​ണ് ആ​ഗോ​ള പ​ട്ടി​ക​യി​ൽ 58 ലെ​ത്തി​യ​ത്.​ക​ഴി​ഞ്ഞ വ​ർ​ഷം 82 രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു വി​സ​ര​ഹി​ത യാ​ത്ര ന​ട​ത്താ​ൻ സാ​ധി​ച്ചി​രു​ന്ന​ത്.

ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ (അ​യാ​ട്ട) ന​ൽ​കി​യ രേ​ഖ​ക​ളി​ൽ​നി​ന്നാ​ണ് ഹെ​ൻ​ലി ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്​​പോ​ർ​ട്ടു​ക​ൾ നി​ർ​ണ​യി​ക്കു​ന്ന​ത്. സിം​ഗ​പ്പൂ​ർ പാ​സ്​​പോ​ർ​ട്ടാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. 195 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് സിം​ഗ​പ്പൂ​ർ പാ​സ്​​പോ​ർ​ട്ടു​മാ​യി വി​സ ഫ്രീ​യാ​യി യാ​ത്ര​ചെ യ്യാ​നാ​വും.

192 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​സ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന പാ​സ്​​പോ​ർ​ട്ടു​മാ​യി ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഇ​റ്റ​ലി, ജ​പ്പാ​ൻ, സ്പെ​യി​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

ജി.​സി.​സി​യി​ൽ യു.​എ.​ഇ ആ​ദ്യ​മാ​യി ആ​ദ്യ പ​ത്തി​ൽ ഇ​ടം​നേ​ടി. ഒ​മ്പ​താം സ്ഥാ​ന​മാ​ണ്​ യു.​എ.​ഇ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 62ാം സ്ഥാ​ന​ത്തു​നി​ന്ന് 53 സ്ഥാ​നം മ​റി​ക​ട​ന്നാ​ണ് യു.​എ.​ഇ ഒ​മ്പ​താ​മ​തെ​ത്തി​യ​ത്. യു.​എ.​ഇ​യു​ടെ പാ​സ്​​പോ​ർ​ട്ടു​ള്ള​വ​ർ​ക്ക് വി​സ​യി​ല്ലാ​തെ 185 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ചെ​യ്യാം. മു​ൻ​കൂ​ർ വി​സ​യി​ല്ലാ​തെ പാ​സ്​​പോ​ർ​ട്ട്​ ഉ​ട​മ​ക​ൾ​ക്ക്​ എ​ത്തി​പ്പെ​ടാ​ൻ രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം അ​നു​സ​രി​ച്ചാ​ണ്​ ലോ​ക​ത്തെ എ​ല്ലാ പാ​സ്‌​പോ​ർ​ട്ടു​ക​ളു​ടെ​യും പ​ട്ടി​ക അ​ധി​കൃ​ത​ർ ത​യാ​റാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsHenley Passport Index
Next Story