ഇന്ത്യക്കാർക്ക് അനുവദനീയമായ പാസ്പോർട്ടുകളും യാത്രാരേഖകളും
text_fieldsഒമാനിലും മറ്റും താമസ കുടിയേറ്റ നിയമങ്ങൾ ലംഘിച്ചു കഴിഞ്ഞുവന്ന വിദേശികൾക്ക് പിഴ ഇളവ് നൽകി രാജ്യം വിട്ടുപോകുവാൻ അവസരം ലഭിച്ചപ്പോഴാണ് പാസ്പോർട്ട് അല്ലാതെ ഔട്ട്പാസ് അഥവാ എമർജൻസി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യുവാൻ കഴിയും എന്നത് മനസ്സിലാക്കിയത്. ഇത്തരത്തിൽ മറ്റേതെല്ലാം യാത്രാരേഖകളാണ് ഇന്ത്യ ഗവൺമെൻറ് അംഗീകരിച്ചിട്ടുള്ളത്? ഏതെല്ലാം അവസരങ്ങളിലാണ് പൗരന്മാരുടെ പാസ്പോർട്ട് കണ്ടുകെട്ടുവാൻ ഗവൺമെൻറിന് അധികാരമുള്ളത് വിവരിക്കാമോ?
സാമുവൽ ജോർജ്, സുവൈഖ്
ഇന്ത്യൻ പാസ്പോർട്ട് ആക്ട് 1967 സെക്ഷൻ 4(1), പാസ്പോർട്ടുകളെക്കുറിച്ചും 4( 2 ) യാത്രാരേഖകളെക്കുറിച്ചും നിർവചിക്കുന്നു. അതിൻപ്രകാരം താഴെ വിവരിക്കുന്ന തരത്തിലുള്ള പാസ്പോർട്ടുകളാണ് ഇഷ്യൂ ചെയ്യുന്നത്. 1. സാധാരണ പാസ്പോർട്ട് ( Ordinary Passport),2. ഔദ്യോഗിക പാസ്പോർട്ട് ( Official Passport),3. നയതന്ത്ര പാസ്പോർട്ട് (Diplomatic Passport), 4. ഇന്തോ - ബംഗ്ലാദേശ് പാസ്പോർട്ട്(India- Bangladesh Passports), 5. ഇന്തോ ശ്രീലങ്കൻ പാസ്പോർട്ട് (India- sreelankan Passports), 6. ഇന്തോ - ശ്രീലങ്കൻ പാസ്പോർട്ട് ( For repatriates 1964 & 1974 കരാറിൻ പ്രകാരം (പാസ്പോർട്ട് റൂൾസിെൻറ രണ്ടാം ഷെഡ്യൂളിൽ വിവരിച്ചിരിക്കുന്നു)
യാത്രാരേഖകൾ ഇവയാണ്: 1. പൊതുമാപ്പിൽ വിദേശ ഇന്ത്യക്കാർക്ക് നൽകുന്ന ഔട്ട്പാസ്, 2. സർട്ടിഫിക്കറ്റ് ഓഫ് ഐഡൻഡിറ്റി, 3. നിർദേശിക്കപ്പെടുന്ന മറ്റു സർട്ടിഫിക്കറ്റുകളും ഡോക്യൂമെൻറ്സും.
1967ലെ ഇന്ത്യൻ പാസ്പോർട്ട് ആക്ട് സെക്ഷൻ 10(3) ൽ ഒരാളുടെ പാസ്പോർട്ട് ഏതെല്ലാം സാഹചര്യങ്ങളിൽ കണ്ടു കെട്ടാം എന്നതിനെക്കുറിച്ചു പ്രതിപാദിക്കുന്നു. 1. ആരെങ്കിലും അനധികൃത മാർഗത്തിലൂടെ നേടിയ പാസ്പോർട്ടോ യാത്രാരേഖകളോ കൈവശംെവച്ചു എന്ന കാര്യം അധികാരപ്പെട്ട ഉദ്യോഗസ്ഥന് ഉത്തമ ബോധ്യം വരുന്ന പക്ഷം. 2 . പാസ്പോർട്ടോ യാത്രാരേഖയോ ഏതെങ്കിലും അടിസ്ഥാന വിവരങ്ങൾ മറച്ചു െവച്ച് (submission of material facts) കരസ്ഥമാക്കിയതായോ കളവായ വിവരങ്ങൾ നൽകി സ്വന്തമായോ മറ്റൊരാൾ മുഖേനയോ കൈവശപ്പെടുത്തിയതായി ബോധ്യം വരുന്ന പക്ഷം. 3 . നിലവിൽ ഒരു പാസ്പോർട്ട് ഉള്ളപ്പോൾ അത് മറച്ചു വച്ച് മറ്റൊരു പാസ്പോർട്ട് കൈവശപ്പെടുത്തി എന്ന് ബോധ്യം വരുന്ന പക്ഷം അയാൾ കുറ്റക്കാരനാകുന്നതും കുറ്റം തെളിയിക്കപ്പെടുന്ന പക്ഷം പാസ്പോർട്ടോ യാത്രാരേഖകളോ കണ്ടുകെട്ടാവുന്നതുമാണ്. അപ്രകാരം കണ്ടുകെട്ടൽ നടപടി ആരംഭിക്കുന്നതിന് മുമ്പായി കാരണം കാണിക്കൽ നോട്ടീസ് നൽകേണ്ടതുമാണ്.
സെക്ഷൻ 10 (3) സബ് സെക്ഷൻ c മുതൽ h വരെയുള്ള ഉപവകുപ്പുകളിൽ പാസ്പോർട്ട് ഏതെല്ലാം സാഹചര്യങ്ങളിൽ കണ്ടുകെട്ടാം എന്നത് വിവരിക്കുന്നു.
c: ഇന്ത്യയുടെ അഖണ്ഡതക്കും പരമാധികാരത്തിന്നും സുരക്ഷക്കും മറ്റൊരു രാജ്യവുമായുള്ള സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്നതിനും രാജ്യത്തിെൻറ പൊതുതാൽപര്യത്തിനും ഭീഷണിയാണെന്നു ബോധ്യപ്പെട്ടാൽ.
d: പാസ്പോർട്ടും യാത്രാരേഖകളും ലഭ്യമായ ഒരാളെ ഇന്ത്യയിലെ ഏതെങ്കിലും ഒരു കോടതി രണ്ടുവർഷത്തിൽ കുറയാത്ത കാലയളവിലേക്ക് ശിക്ഷിച്ചിട്ടുള്ള സാഹചര്യത്തിൽ.
e: പാസ്പോർട്ടിനെ സംബന്ധിച്ചോ, യാത്രാരേഖകളെക്കുറിച്ചോ ഇന്ത്യയിലെ ഏതെങ്കിലും കോടതിയിൽ വിചാരണ നേരിടുന്ന പക്ഷം.
f: പാസ്പോർട്ടിലെയോ, യാത്രാരേഖകളിലെയോ നിബന്ധനകൾ ലംഘിക്കുന്ന പക്ഷം.
g: സെക്ഷൻ 10 (1)ൻ പ്രകാരമുള്ള നോട്ടീസ് അവഗണിച്ചാൽ.
h: ഇന്ത്യയിലെ ഏതെങ്കിലും കോടതിയിൽ ഹാജരാകുന്നതിലേക്ക് ഒരാൾക്ക് സമൻസോ, അറസ്റ്റ് വാറ േൻറാ ഉള്ളതായി പാസ്പോർട്ട് അധികാരിക്ക് ബോധ്യം വന്നാലോ ഏതെങ്കിലും കോടതി പാസ്പോർട്ട് ഹോൾഡർ ഇന്ത്യ വിട്ടുപോകരുത് എന്ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലോ പാസ്പോർട്ട് കണ്ടുകെട്ടാം.
മേൽപറഞ്ഞ കാരണത്താൽ തന്നെ ഒരു പാസ്പോർട്ടിനുള്ള അപേക്ഷ സെക്ഷൻ 10(4)ൻ പ്രകാരം നിരസിക്കുവാനും കഴിയും. സെക്ഷൻ 13ൽ പറയും പ്രകാരം അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന് ഈ ആക്ടിൻ പ്രകാരം കുറ്റം ചെയ്തു എന്ന് ബോധ്യം വരുന്ന പക്ഷം ക്രിമിനൽ നടപടി നിയമത്തിലെ സേർച്ച്, സീഷർ നടപടിക്രമങ്ങൾ പാലിച്ച് ഏതു സ്ഥലത്തുകയറിയും പാസ്പോർട്ടും യാത്രാരേഖകളും പിടിച്ചെടുക്കാം.
പാസ്പോർട്ട് കണ്ടുകെട്ടുവാനോ നിരസിക്കുവാനോ ഉള്ള കാരണങ്ങൾ രേഖപ്പെടുത്തി അത് പാസ്പോർട്ട് കൈവശം െവച്ചിട്ടുള്ളതോ ആയതിനു അപേക്ഷ നൽകിയതോ ആയ ആളെ അറിയിക്കേണ്ടതാണ്. എന്നാൽ 10 (3) ൽ പറയും പ്രകാരം കാരണങ്ങൾ ഉള്ള പക്ഷം അപ്രകാരം അറിയിക്കേണ്ടതില്ല. കൃത്യമായ അധികാരമുള്ള കോടതിക്ക് പാസ്പോർട്ടോ യാത്രാരേഖകളോ അസാധുവാക്കുവാൻ കഴിയുന്നതാണ്.
സെക്ഷൻ 10(7) ൻ പ്രകാരം ഇപ്രകാരം അസാധുവാക്കപ്പെട്ട പാസ്പോർട്ടോ യാത്രാരേഖകളോ ഉത്തരവ് പ്രകാരം ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻ മുമ്പാകെ സറണ്ടർ ചെയ്യുവാൻ ഉത്തരവ് ലഭിച്ച പാസ്പോർട്ട് ഹോൾഡർ ബാധ്യസ്ഥനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.