മത്സ്യബന്ധന ബോട്ടുകൾ ട്രാക്ക് ചെയ്യുന്ന സംവിധാനത്തിന് പേറ്റന്റ്
text_fieldsമസ്കത്ത്: മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ, മത്സ്യബന്ധന യാനങ്ങൾ എന്നിവയുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതിനും പിടിക്കുന്ന മത്സ്യത്തിന്റെ അളവ് കണക്കാക്കുന്നതിനുമുള്ള ഉപകരണത്തിന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം രണ്ടു പേറ്റന്റുകൾ അനുവദിച്ചു.
ഒമാൻ വിഷൻ 2040ന്റെ തന്ത്രപരമായ നിർദേശങ്ങൾക്കനുസരിച്ച് സുൽത്താനേറ്റിലെ ബൗദ്ധിക സ്വത്തവകാശത്തിന്റെയും പേറ്റന്റുകളുടെയും ഫലപ്രദമായ സംവിധാനം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കുന്നതിലും പേറ്റന്റ് അപേക്ഷകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായകമാകുമെന്ന് നാഷനൽ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫിസിലെ പേറ്റന്റ് ആൻഡ് ഇൻഡസ്ട്രിയൽ ഡിസൈൻസ് വിഭാഗം മേധാവി നിദ ബിൻത് യാഖൂബ് അൽ തമീമിയ പറഞ്ഞു. പ്രാദേശിക പേറ്റന്റുകൾ വികസിപ്പിക്കുന്നതിനും കണ്ടുപിടിത്തങ്ങളുടെ സാങ്കേതികവിദ്യ കൈമാറ്റം സുഗമമാക്കുന്നതിനും സഹായിക്കുന്നതാണ് സർക്കാർ നടപ്പാക്കിയ സംവിധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.