ബൗഷർ വിലായത്തിൽ നടപ്പാത നിർമിക്കുന്നു
text_fieldsമസ്കത്ത്: മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ബൗഷർ വിലായത്തിൽ നടപ്പാതയും സൈക്കിൾ ട്രാക്കും നിർമിക്കുന്നു. ജൽ പ്രദേശത്താണ് അൽ-ബൈദ പേരിൽ പദ്ധതി ഒരുക്കുന്നത്. 2,200 മീറ്റര്‍ നീളവും നാലു മീറ്റര്‍ വീതിയിലുമാണ് നടപ്പാത. 2,200 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയിലുമാണ് സൈക്കിള്‍ ട്രാക്ക് ഒരുക്കിയത്. വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. പ്രഭാതസവാരിക്കും കുട്ടികൾക്കും മറ്റും സൈക്കിൾ ഓടിക്കാനും ഇത് ഗുണകരമാകും. പ്രാദേശിക സ്ഥലങ്ങൾ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തി ജനങ്ങൾക്ക് മികച്ച സേവനം നൽകുന്നതിനായുള്ള കമ്യൂണിറ്റി പ്രോജക്ടിെൻറ ഭാഗമായാണ് പദ്ധതി ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.