‘പായസറാണി’ മത്സരം സംഘടിപ്പിച്ചു
text_fieldsപയ്യന്നൂർ സൗഹൃദവേദി ഒമാൻ ഘടകം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച
‘പായസറാണി’ മത്സരത്തിൽ പങ്കെടുത്തവർ
മസ്കത്ത്: പയ്യന്നൂർ സൗഹൃദവേദി ഒമാൻ ഘടകം ഓണാഘോഷങ്ങളുടെ ഭാഗമായി ‘പായസറാണി’ മത്സരം സംഘടിപ്പിച്ചു. ദാർസൈത്ത് പാർക്കിൽ നടന്ന മത്സരത്തിൽ പ്രായഭേദമെന്യേ നിരവധി വനിതകൾ പങ്കെടുത്തു. അനന്ദപുരി റസ്റ്റാറന്റിലെ പ്രധാന ഷെഫ് റോബിൻസ് മൈക്കൽ, വാദി കബീർ ഗോൾഡൻ ഒയാസിസ് റസ്റ്റാറന്റ് എക്സിക്യൂട്ടിവ് ഷെഫ് ശ്രീകുമാർ എന്നിവർ വിധികർത്താക്കളായി. പയ്യന്നൂർ സൗഹൃദവേദി ജനറൽ സെക്രട്ടറി രാജീവ് മാടായി, ട്രഷറർ രഘുനാഥ്, വൈസ് പ്രസിഡന്റ് ഷൈജു കരുണ, പ്രോഗ്രാം കോഓഡിനേറ്റർ സനീഷ് കാങ്കോൽ, കൾച്ചറൽ കൺവീനർ ഹരീഷ് എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.