മഅ്ദനി: സുപ്രീംകോടതി വിധി സ്വാഗതാർഹം -പി.സി.എഫ്
text_fieldsസലാല: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്ക് കേസ് കാലാവധി തീരുന്നതുവരെ കേരളത്തിൽ തുടരാൻ അനുമതി നൽകിയ സുപ്രീംകോടതി വിധി സ്വാഗതം സ്വാഗതം ചെയ്യുകയാണെന്ന് പി.സി.എഫ് സലാല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
മഅ്ദനിയുടെ നിയമ പോരാട്ടത്തിൽ കൂടെനിന്ന സലാലയിലെ മലയാളി സമൂഹത്തിനും പി.ഡി.പി പ്രവർത്തകർക്കും അനുഭാവികൾക്കും മാധ്യമപ്രവർത്തകർക്കും വിവിധ പ്രവാസി സംഘടനകൾക്കും നന്ദി അറിയിക്കുകയാണെന്നും പി.സി.എഫ് സലാല പ്രസിഡന്റ് റസാഖ് ചാലിശ്ശേരി പറഞ്ഞു.
സന്തോഷത്തിന്റെ ഭാഗമായി സലാല ചൗക്കിൽ പായസം വിതരണം ചെയ്തു. പി.സി.എഫ് സലാല കമ്മിറ്റി ജോയന്റ് സെക്രട്ടറി അഹമ്മദ് കബീർ പരപ്പനങ്ങാടി, സലാല വൈസ് പ്രസിഡന്റ് യൂസഫ് കൊടുങ്ങല്ലൂർ, റിയാസ് കൊല്ലം, സമീർ മംഗലാപുരം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.