പെൻഗ്വിൻ അൽ ഖുവൈറിൽ പ്രവർത്തനമാരംഭിച്ചു
text_fieldsമസ്കത്ത്: പെൻഗ്വിൻ ഫ്രൈഡ് ചിക്കന്റെ പുതിയ ബ്രാഞ്ച് അൽ ഖുവൈർ സ്വകയറിൽ ഒമാൻ ടെല്ലിനു സമീപം തുറന്നു. നാസർ നസീർ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടടർ ആസിഫ് ബഷീർ, ഡയറക്ടർ കെ.എ.സലാഹുദ്ദീൻ, ഫ്രാഞ്ചൈസി പാർട്ണർമാരയ സൈദ്, അഫ്സൽ, ശിഹാബ് എന്നിവരും സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ മീലുകൾക്ക് ജനുവരി അഞ്ചു വരെ ഇരുപത് ശതമാനം നിരക്കിളവുണ്ട്. 1985 മുതൽ പ്രവർത്തിക്കുന്ന ഒമാനിലെ ആദ്യ ഫ്രൈഡ് ചിക്കൻ ബ്രാന്റാണ് പെൻഗ്വിൻ. ഫ്രൈഡ് ചിക്കൻ,പിസ, ഫ്രഷ് ബർഗർ തുടങ്ങിയ ഭക്ഷണയിനങ്ങൾ ഇവിടെ ലഭ്യമാണ്.
ഒമാനിൽ സുഹാർ, ബർക്ക ഗ്രാന്റ് സെന്റർ, മൊബേല, ഇബ്ര, സലാലയിൽ സാദ, ഗ്രാന്റ് മാൾ ഫുഡ് കോർട്ട്, ഗാർഡൻ മാൾ ഫുഡ് കോർട്ട് എന്നിവിടങ്ങളിലാണ് നിലവിൽ പെൻഗ്വിൻ ഔട്ട് ലെറ്റുകൾ പ്രവർത്തിക്കുന്നത്. ഒമാനിൽ കൂടുതൽ സ്ഥലങ്ങളിൽ പുതിയ ഔട്ട് ലെറ്റുകൾ തുടങ്ങാൻ പദ്ധതിയുള്ളതായി എം.ഡി ആസിഫ് ബഷീർ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ മലയാളി പ്രമുഖരുൾപ്പടെ നിരവധി പേർ സംബന്ധിച്ചു. രാവിലെ ഒമ്പതു മുതൽ പുലർച്ചെ അഞ്ച് വരെയാണ് വരെയാണ് പ്രവർത്തന സമയം. ഹോം ഡെലിവറി സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 97021303 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.