ദേശീയദിന അവധി: മത്ര സൂഖിലേക്ക് ജനങ്ങള്‍ ഒഴുകി
text_fieldsഅഷ്റഫ് കവ്വായി
മത്ര: ദേശീയദിന അവധിയും മാസാവസാന ശമ്പളവും ഒരുമിച്ച് എത്തിയതിനാല്‍ സൂഖിലേക്ക് ജനങ്ങള്‍ ഒഴുകി. മത്രയുടെ പൂർവകാല തിരക്കിനെ അനുസ്മരിപ്പിക്കുംവിധമാണ് ഒമാെൻറ ഉള്പ്രദേശങ്ങളില്നിന്നടക്കം ജനങ്ങളെത്തിയത്.
മുന്‍കാലങ്ങളില്‍ കോവിഡിനുമുമ്പുള്ള വാരാന്ത അവധി ദിനങ്ങളിലും പെരുന്നാള്‍ പോലുള്ള വിശേഷാവസരങ്ങളിലും മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടതുപോലുള്ള തിരക്കുകള്‍ ഉണ്ടാകാറുള്ളത്.
കോവിഡ് ഭീതി വിട്ടുമാറി ജനങ്ങള്‍ സൂഖിലിറങ്ങിയത് വിവിധ മേഖലകളിലുള്ള കച്ചവടക്കാരിലും പ്രതീക്ഷയുടെ ഒാളങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. പ്രധാനമായും റെഡിമെയ്ഡ് വസ്ത്രങ്ങളും തണുപ്പിനെ പ്രതിരോധിക്കാനുള്ള കുട്ടികളുടെ ഉടുപ്പിനും ഒക്കെയാണ് ധാരാളമായി ആവശ്യക്കാര്‍ ഉണ്ടായിരുന്നത്.
എന്നാൽ, എല്ലായിടത്തും മോശമല്ലാത്ത വിറ്റുവരവ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതായി വ്യാപാരികള്‍ പറഞ്ഞു.
നാലു ദിവസത്തെ അവധി ഒരുമിച്ചുകിട്ടിയപ്പോള് മസ്കത്ത് ഭാഗങ്ങളില്‍നിന്നുള്ളവര്‍ അയല്‍രാജ്യമായ യു.എ.ഇയിലേക്കും ഒമാെൻറ ചരിത്രപൈതൃകങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിലായത്തുകളിലേക്കും വാദികളിലേക്കുമൊക്കെയായിരുന്നു വിനോദയാത്ര നടത്തിയത്. എന്നാൽ, ഗ്രാമങ്ങളിലും മറ്റു പ്രദേശങ്ങളില്നിന്നുമുള്ളവർ മസ്കത്തിലേക്കാണ് ഒഴുകിയെത്തിയത്.
ഇതിെൻറ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ വാഹനങ്ങളുടെ നീണ്ട നിരയും ദൃശ്യമായിരുന്നു. നീണ്ട ഇടവേളക്കുശേഷം സൂഖ് ഉണര്ന്നതില് ആഹ്ലാദത്തിലാണ് കച്ചവടക്കാരും വ്യാപാരികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.