ജനജീവിതം സാധാരണനിലയിലേക്ക് ബീച്ചിലും പാർക്കുകളിലും മാളുകളിലും ആളുകളെത്തിത്തുടങ്ങി
text_fieldsമസ്കത്ത്: കോവിഡ് പശ്ചാത്തലത്തിൽ സുപ്രീംകമ്മിറ്റി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തിയതോടെ ബീച്ചുകളിലും പാർക്കുകളിലും ആളുകളെത്തിത്തുടങ്ങി.
സാമൂഹിക അകലവും മറ്റു മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ജാഗ്രതയോടെയാണെങ്കിലും ജനജീവിതം സാധാരണനിലയിലേക്ക് മാറുകയാണ്. മാളുകളിൽ കുട്ടികളുമായി എത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. നേരത്തേ 12വയസ്സിൽ താഴെയുള്ളവർക്ക് വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനമില്ലായിരുന്നു. പള്ളികളിലും അഞ്ചുനേരത്തെ നമസ്കാരത്തിനായി ആളുകൾ പ്രവേശിച്ചു തുടങ്ങിയിട്ടുണ്ട്.
പാർക്കുകളും മറ്റു പൊതുയിടങ്ങളും തുറന്നതിൽ പൊതുവെ ജനങ്ങൾ സംതൃപ്തരാണ്. പ്രവാസികളും കുടുംബത്തോടൊപ്പം വാരാന്ത അവധി ദിവസങ്ങളിൽ പാർക്കുകളിൽ എത്തിച്ചേർന്നു. അതേസമയം പൊതുസ്ഥലങ്ങളിൽ പൗരന്മാരും വിദേശികളും കർശനമായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസും ആരോഗ്യ വകുപ്പും ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകളിൽ വർധനയുണ്ടായത് ഒത്തുചേരലുകൾ കാരണമാെണന്ന് ആരോഗ്യ മന്ത്രി പറയുകയുണ്ടായി. മാനദണ്ഡങ്ങൾ പാലിക്കാതിരുന്നാൽ രോഗവ്യാപനം കൂടുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. രോഗവ്യാപനം പ്രതിസന്ധി സൃഷ്ടിച്ചാൽ വീണ്ടും ലോക്ഡൗൺ അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കേണ്ട നിർബന്ധ സാഹചര്യം സർക്കാറിനുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.