ജനപക്ഷ പോരാട്ടം തുടരും –കെ.എ. ശഫീഖ്
text_fieldsസലാല: പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടിയുള്ള വെൽഫെയർ പാർട്ടിയുടെ പോരാട്ടം വിജയം കണ്ടുകൊണ്ടിരിക്കുന്നതായി വെൽഫെയർ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ശഫീഖ് പറഞ്ഞു. ഇന്ത്യൻ വെൽഫെയർ ഫോറം സലാല ഐ.എം.ഐ ഹാളിൽ സംഘടിപ്പിച്ച പ്രവർത്തക കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ അവകാശങ്ങളെ അട്ടിമറിച്ച് കോർപറേറ്റ് ദാസ്യവേല ചെയ്യുന്നവർക്കും വർഗീയ-ഫാഷിസ്റ്റ് ശക്തികൾക്കുമെതിരെയുള്ള പാർട്ടിയുടെ പ്രക്ഷോഭങ്ങളും അവകാശ പോരാട്ടങ്ങളും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പരിപാടിയിൽ വെൽഫെയർ ഫോറം പ്രസിഡൻറ് കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.
വിവിധ ജില്ല കമ്മിറ്റികളുടെ രൂപവത്കരണവും നടന്നു. വൈസ് പ്രസിഡൻറ് വഹീദ് ചേന്ദമംഗലൂർ പ്രഖ്യാപനം നിർവഹിച്ചു. ജില്ല കമ്മിറ്റികളുടെ പ്രസിഡൻറുമാരായി അയ്യൂബ് വാലിയിൽ (മലപ്പുറം), സയ്യിദ് അസീം (കണ്ണൂർ), റഷീദ് പാറയിൽ (കോഴിക്കോട്), എം.കെ. റഷീദ് (പാലക്കാട്-തൃശൂർ) എന്നിവരെ തെരഞ്ഞെടുത്തു. പി.ടി. സബീർ, ചന്തു ചന്ദ്രൻ, കെ. മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി. കെ. സൈനുദ്ദീൻ സ്വാഗതവും സജീബ് ജലാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.