വാക്സിനെടുക്കാത്തവർക്ക് അനുമതി: പ്രവാസികൾ ആശ്വാസത്തിൽ
text_fieldsമസ്കത്ത്: ഒമാനിൽനിന്ന് ഒരു ഡോസ് വാക്സിനെടുത്തവർക്ക് ഒപ്പം വാക്സിനെടുക്കാത്തവർക്കും ഒമാനിലേക്ക് പ്രവേശനാനുമതി ലഭിച്ചതിൻെറ സന്തോഷത്തിലും ആശ്വാസത്തിലുമാണ് പ്രവാസികൾ. വാക്സിനെടുത്തവർക്കുള്ള പ്രവേശനാനുമതി കോവാക്സിൻ സ്വീകരിച്ചവർക്കാണ് പ്രധാനമായും പ്രയോജനപ്പെടുക. നാട്ടിൽ രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്നവർക്കും കാലതാമസമില്ലാതെ ഒമാനിൽ തിരികെയെത്താൻ ഇതുവഴി സാധിക്കും.
രണ്ടു വിഭാഗങ്ങളിലുള്ളവർക്കും യാത്രക്ക് മുമ്പുള്ള പി.സി.ആർ പരിശോധനക്ക് ഒപ്പം ഒമാൻ വിമാനത്താവളത്തിലെത്തുേമ്പാഴുള്ള പി.സി.ആർ പരിശോധനയും നിർബന്ധമായിരിക്കും. ട്രാക്കിങ് ബ്രേസ്ലെറ്റ് ധരിച്ച് ഏഴു ദിവസത്തെ ഹോട്ടൽ ക്വാറൻറീനും നിർബന്ധമായിരിക്കും ഹോട്ടൽ ക്വാറൻറീന് ശേഷം എട്ടാമത്തെ ദിവസം വീണ്ടും പി.സി.ആർ പരിശോധനക്ക് വിധേയമാകണം. യാത്രക്ക് മുമ്പ് ഇ-മുഷ്രിഫ് വെബ്ൈസറ്റിൽ രജിസ്റ്റർ ചെയ്ത് കോവിഡ് പരിശോധനക്കുള്ള തുകയും സഹല പ്ലാറ്റ്ഫോം വഴി ഹോട്ടൽ ബുക്കിങ് തെരഞ്ഞെടുത്ത് അതിനുള്ള പണവും ഓൺലൈനായി അടക്കേണ്ടി വരും.
ഇവർ ഒമാനിലെത്തി വൈകാതെ കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടിയും വരും. കര അതിർത്തി വഴിയെത്തുന്നവരുടെ കൈവശം പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടാകണമെന്നും സുപ്രീംകമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.
സർക്കാർ,പൊതുമേഖല സ്ഥാപനങ്ങൾ ബുധനാഴ്ച മുതൽ നൂറു ശതമാനം ശേഷിയിൽ പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവർ ആയിരിക്കണം. ഒക്ടോബർ ഒന്ന് മുതൽ രണ്ട് ഡോസ് വാക്സിൻ നിർബന്ധമായിരിക്കും. ആരോഗ്യകാരണങ്ങളാൽ വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർ
ആേരാഗ്യ സ്ഥാപനത്തിൽനിന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 15 വരെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ എത്തുന്ന സന്ദർശകർ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരായിരിക്കണം.
ഒക്ടോബർ 15നു ശേഷം രണ്ട് ഡോസ് വാക്സിൻ നിർബന്ധമായിരിക്കും. സുപ്രീംകമ്മിറ്റി നിർദേശം നടപ്പാക്കാൻ സ്ഥാപനങ്ങൾ, ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും പരിശോധനയിൽ നിയമലംഘനം കണ്ടെത്തുന്ന പക്ഷം സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഗവ. കമ്യൂണിക്കേഷൻ സെൻറർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.