ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളും ക്ഷേത്രങ്ങളും തുറക്കാൻ അനുമതി
text_fieldsമസ്കത്ത്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നതിെൻറ ഭാഗമായി രാജ്യത്തെ ക്ഷേത്രങ്ങളും ക്രൈസ്തവ ദേവാലയങ്ങളും തുറക്കാൻ അനുമതി. കർശനമായ കോവിഡ് സുരക്ഷ മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും ആരാധനക്ക് ആളുകളെ പ്രവേശിപ്പിക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് ക്ഷേത്രങ്ങളും ക്രൈസ്തവ ദേവാലയങ്ങളും അടച്ചത്.
ദാർസൈത്തിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും മസ്കത്തിലെ ശിവ ക്ഷേത്രത്തിലും ഇന്നുമുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ആരാധനക്ക് എത്തുന്നവർ മുഖാവരണം ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകൾ രോഗാണുമുക്തമാക്കുകയും വേണം. താപനില പരിശോധിക്കുകയും ചെയ്യും. ആരാധനക്കുശേഷം ക്ഷേത്രപരിസരത്ത് തങ്ങാൻ അനുവദിക്കുകയുമില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ജൂൺ 13 ഞായറാഴ്ചയാണ് ആരാധനകൾ ആരംഭിക്കുകയെന്ന് ദാർസൈത്തിലെ സെൻറ്.പീറ്റർ ആൻഡ് പോൾ കാത്തലിക് ചർച്ച് മാനേജ്മെൻറ് അറിയിച്ചു. പ്രവേശനം ഓൺലൈൻ രജിസ്ട്രേഷൻ വഴി പരിമിതപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.