Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി പീ​യൂ​ഷ് ഗോ​യ​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി പീ​യൂ​ഷ് ഗോ​യ​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

ഇ​ന്ത്യ​ൻ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ൽ അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ന്റെ​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് അ​സ​ദ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച

മ​സ്ക​ത്ത്: ഒ​മാ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ൻ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ൽ അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ന്റെ​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും സു​ൽ​ത്താ​ന്റെ വ്യ​ക്തി​ഗ​ത പ്ര​തി​നി​ധി​യു​മാ​യ സ​യ്യി​ദ് അ​സ​ദ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

സു​ൽ​ത്താ​നേ​റ്റും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​വും സാ​മ്പ​ത്തി​ക​വു​മാ​യ പ​ങ്കാ​ളി​ത്തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു. പൊ​തു താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ച​ർ​ച്ച ചെ​യ്തു.

യോ​ഗ​ത്തി​ൽ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​യി​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ്, സ​യ്യി​ദ് അ​സാ​ദി​ന്റെ ഓ​ഫി​സി​ലെ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് അ​ൽ ബാ​ദി, ഓ​ഫി​സി​ലെ ഉ​പ​ദേ​ഷ്ടാ​വ് സെ​യ്ഫ് ബി​ൻ അ​ഹ​മ്മ​ദ് അ​ൽ സ​വാ​ഫി, ഇ​ന്ത്യ​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ഇ​സ്സ ബി​ൻ സാ​ലി​ഹ് അ​ൽ ഷി​ബാ​നി, വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​ത്തി​ലെ വി​ദേ​ശ വ്യാ​പാ​ര, അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ ഉ​പ​ദേ​ഷ്ടാ​വ് പ​ങ്ക​ജ് ഖിം​ജി, ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ചേം​ബേ​ഴ്സ് ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി പ്ര​സി​ഡ​ന്റ് ഹ​ർ​ഷ വ​ർ​ധ​ൻ അ​ഗ​ർ​വാ​ൾ, ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത് നാ​ര​ങ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsIndia Oman relation
News Summary - Piyush Goyal held a meeting with the Deputy Prime Minister
Next Story