നാല് ദശലക്ഷം കാട്ടുമരങ്ങൾ നട്ടുപിടിപ്പിക്കൽ; കാമ്പയിൻ സമാപിച്ചു
text_fieldsമസ്കത്ത്: ദോഫാറിൽ നാല് ദശലക്ഷം കാട്ടുമരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുള്ള കാമ്പയിൻ പരിസ്ഥിതി അതോറിറ്റി അവസാനിപ്പിച്ചു. തുടർച്ചയായ നാലുവർഷമാണ് കാമ്പയിൻ പ്രവർത്തനങ്ങൾ നടത്തിയത്. സർക്കാർ വകുപ്പുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക കമ്യൂണിറ്റി ഗ്രൂപ്പുകൾ എന്നിവയുടെ സഹകരണത്തോടെയായിരുന്നു കാമ്പയിൻ പ്രവർത്തനം.
പച്ചപ്പ് വിപുലീകരിക്കുക, ഫലവൃക്ഷങ്ങൾ വളർത്തുക, മരുഭൂവത്കരണത്തിനെതിരെ പോരാടുക എന്നിവ ലക്ഷ്യമിട്ട് 10 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള ദേശീയ സംരംഭവുമായി കാമ്പയിൻ യോജിച്ചുവന്നിരുന്നു. ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി പരിസ്ഥിതിയുടെയും പ്രകൃതി വിഭവങ്ങളുടെയും സുസ്ഥിരത കൈവരിക്കാനാണ് ഈ സംരംഭം ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.