പ്ലാസ്മ ചികിത്സ സുരക്ഷിത രീതി –ഡോ. ബഷീർ
text_fieldsമസ്കത്ത്: കോവിഡ് ചികിത്സക്കായി നടത്തിവരുന്ന പ്ലാസ്മ ചികിത്സ സുരക്ഷിത ചികിത്സാ രീതിയാണെന്ന് ബദർഅൽ സമ േഹാസ്പിറ്റൽ പ്ലാസ്മ ചികിത്സ വിഭാഗം തലവൻ ഡോക്ടർ ബഷീർ ആലിക്കാപറമ്പിൽ. കോവിഡിന് ശരിയായി ചികിത്സ രീതി നിലവിൽ വരാത്തതിനാൽ പരീക്ഷണാടിസ്ഥാനത്തിലാണ് പ്ലാസ്മ ചികിത്സ നടത്തി വരുന്നത്. രോഗികൾക്ക് രക്തം നൽകുന്നത് പോലെ തന്നെയാണ് പ്ലാസ്മയും നൽകുന്നത്. രക്തം നൽകുന്നത് സർവ സാധാരണമായതിനാൽ കാര്യമായ പാർശ്വഫലങ്ങൾ ഉണ്ടാവാറില്ലെന്നും അദ്ദേഹം പറഞ്ഞു.
രക്തം നൽകുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഗ്രൂപ്പുകളുടെ യോജിപ്പും മറ്റും ഉറപ്പ് വരുത്തിയ ശേഷമാണ് പ്ലാസ്മ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പോസിറ്റീവ് ആയവർക്ക് പനി അടക്കം രോഗലക്ഷണങ്ങൾക്ക് ചികിത്സ നടത്തിയ ശേഷമാണ് പ്ലാസ്മ നൽകുന്നത്. ശ്വാസതടസം അനുഭവപ്പെടുന്ന രോഗികൾക്ക് ഒാക്സിജൻ നൽകിയിട്ടും പ്രയോജനമില്ലെന്ന് കണ്ടെത്തുന്നതോടെ ഒമാൻ ആരോഗ്യ മന്ത്രാലയം ടീമിെൻറ അനുവാദത്തോടെ മാത്രമാണ് പ്ലാസ്മ ചികിത്സ ആരംഭിക്കുക. ഒമാൻ ആരോഗ്യ മന്ത്രാലയത്തിെൻറ പ്രതിനിധികൾ രോഗിയുടെ അവസ്ഥ പരിശോധിക്കുകയും പ്ലാസ്മ ചികിത്സക്ക് അർഹനാണ് എന്ന അംഗീകരിക്കുകയും വേണം. ലഭ്യത കുറവായതിനാൽ അത്യാവശ്യ ഘട്ടത്തിൽ മാത്രമാണ് ഇൗ ചികിത്സ നൽകുന്നതെന്നും ഡോ. ബഷീർ പറഞ്ഞു. േകാവിഡ് സുഖപ്പെടുന്നവരുടെ രക്തത്തിൽ വൈറസിനെതിരായ ആൻറിബോഡി രൂപപ്പെടും. ഇവരുടെ രക്തത്തിലെ പ്ലാസ്മ വേർതിരിച്ചെടുത്ത് അവ രോഗിയുടെ ശരീരത്തിൽ കുത്തിവെച്ച് പ്രതിരോധ ശക്തി വർധിപ്പിക്കുന്ന രീതിയാണിത്. ഇതോടെ േരാഗിക്ക് രോഗ പ്രതിരോധം നേടാൻ കഴിയുകയും രോഗ മുക്തി നേടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബദർ അൽ സമ ആശുപത്രിയിൽ ഒരു രോഗിക്ക് ഇൗ ചികിത്സ നൽകിയതായും ഇയാൾ സുഖം പ്രാപിച്ച് വരുന്നതായും അദ്ദേഹം പറഞ്ഞു.
ഇേൻറണൽ മെഡിസിൻ വിഭാഗത്തിലെ നാലുപേരും പാത്തോളജിസ്റ്റും മൈേക്രാബേയാളജിസ്റ്റും അടങ്ങുന്ന എട്ടംഗ മെഡിക്കൽ സംഘമാണ് പ്ലാസ്മ ചികിത്സ നടത്തുന്നത്. വലിയ ചെലവ് വരാത്ത ചികിത്സരീതിയാണിതെന്നും ബഷീർ പറഞ്ഞു. രാജ്യത്ത് കോവിഡ് രോഗികളുടെ പ്ലാസ്മക്ക് ക്ഷാമം നേരിടുന്നുണ്ട്. അതിനാൽ രോഗം സുഖപ്പെട്ടവർ പ്ലാസ്മ ദാനത്തിന് തയ്യാറാവണം. രക്തദാനം പോലെയാണിത്. ഇത് സാമൂഹിക ബാധ്യതയാണ്. പ്ലാസ്മ നൽകുക വഴി കോവിഡ് ബാധിച്ചവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാൻ കഴിയുമെന്നും ബഷീർ ഒാർമപ്പെടുത്തി.
രോഗം സുഖപ്പെട്ട് 28 ദിവസത്തിന് ശേഷമാണ് ഇതിനായി രക്തം നൽകേണ്ടത്. ലളിതമായ നടപടിയാണിത്. നിങ്ങൾ നൽകുന്ന രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിക്കുന്ന നടപടികൾ മന്ത്രാലയം ചെയ്യും. രക്തം നൽകാൻ തയ്യാറാവുന്നവർ ബദർ അൽ സമയിൽ വിവരം അറിയിച്ചാൽ ബാക്കി നടപടികൾ ആശുപത്രി ചെയ്യുമെന്നും ഡോ. ബഷീർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.