പ്ലാസ്റ്റിക് ഉപയോഗം കുറക്കാൻ പദ്ധതി ആവിഷ്കരിക്കുന്നു
text_fieldsമസ്കത്ത്: പ്രകൃതിക്കും മണ്ണിനും അന്തകനാകുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം കുറക്കാൻ മസ്കത്ത് നഗരസഭ പദ്ധതികൾ ആവിഷ്കരിക്കുന്നു. കടകളിലും ഹൈപ്പർമാർക്കറ്റുകളിലും ഉപഭോക്താക്കൾക്ക് പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം കടലാസ് സഞ്ചികൾ നൽകാൻ നിർദേശം നൽകുന്നതടക്കമുള്ള പദ്ധതികളാണ് മുനിസിപ്പാലിറ്റിയുടെ പരിഗണനയിലുള്ളത്.
അതോടൊപ്പം പ്ലാസ്റ്റിക് സഞ്ചികൾക്ക് പുനഃചംക്രമണ കൂലി എന്നപേരിൽ അധിക നിരക്കുകൾ ഇൗടാക്കുന്നതും നഗരസഭയുടെ പരിഗണയിലുണ്ട്.
കഴിഞ്ഞദിവസം നടന്ന നഗരസഭാ കൗൺസിൽ യോഗം വിവിധ നിർദേശങ്ങൾ പരിഗണിച്ചു. മസ്കത്ത് നഗരസഭാ അംഗങ്ങൾക്ക് ഒപ്പം വിവിധ സർക്കാർ പ്രതിനിധികളും യോഗത്തിൽ പെങ്കടുത്തു.
പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്ന വിഷയത്തിൽ പൊതുജനങ്ങൾക്ക് പുതിയൊരു സംസ്കാരം വളർത്തിയെടുക്കണമെന്നും യോഗത്തിൽ നിർദേശം ഉയർന്നു. ഇതിെൻറ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംസ്കാരം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ നിർദേശം നൽകും.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാതാക്കാനും അവ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ നശിപ്പിക്കാനും പദ്ധതികൾ ആവിഷ്കരിക്കുന്നതായി ഒമാൻ എൻവയൺമെൻറ് സർവിസ് ഹോൾഡിങ് കമ്പനി വക്താവ് പറഞ്ഞു. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ പുനഃചംക്രമണം വഴി ഉൗർജോൽപാദനം അടക്കമുള്ളവയും പരിഗണിക്കും.
നഗരസഭയുടെ മാലിന്യപ്പെട്ടികളിൽനിന്ന് ലഭിക്കുന്നതിൽ 21 ശതമാനവും പ്ലാസ്റ്റിക്കാണ്. അതിനാൽ, പുനഃചംക്രമണത്തിനായി പ്ലാസ്റ്റിക് മാത്രം നിക്ഷേപിക്കാൻ പ്രേത്യക പെട്ടികൾ സ്ഥാപിക്കേണ്ടിവരുമെന്നും കമ്പനി പറയുന്നു. വികസിത രാജ്യങ്ങളിലെ പ്ലാസ്റ്റിക് കൈകാര്യരീതി നാം പഠിക്കേണ്ടതുണ്ടെന്ന് ചില നഗരസഭ കൗൺസിലർമാർ അഭിപ്രായപ്പെട്ടു. ഇൗ വിഷയത്തിൽ ഗവേഷണങ്ങൾ ആവശ്യമാണെന്നും വിവരങ്ങൾ ശേഖരിക്കപ്പെടണമെന്നും ഇവർ പറഞ്ഞു.
ഇതിലൂടെ ഒമാനിൽ ഉൽപാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിെൻറ അളവും അവയുടെ ഉപയോഗത്തോതും കണക്കാക്കാനാവും. ഇൗ കണക്കുകളുടെ അടിസ്ഥാനത്തിൽ യോജിച്ച രീതിയിലുള്ള നിയമനിർമാണം നടത്താനും കഴിയും.
പ്ലാസ്റ്റിക് നിയന്ത്രണത്തിനായി നഗരസഭ നടത്തുന്ന ശ്രമങ്ങളെ ഒമാനിലെ പരിസ്ഥിതി പ്രവർത്തകർ അഭിനന്ദിച്ചു. ഇെതാരു നല്ല നീക്കമാണെന്നും ചിലപ്പോൾ മനുഷ്യർപോലും അറിയാതെ പ്ലാസ്റ്റിക് തിന്നുേപാവാറുണ്ടെന്നും ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടി. അർബുദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവക്ക് വഴിവെക്കും. മൃഗങ്ങൾക്കും ഇത് ദോഷകരമാണ്. അതിനാൽ പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കുകയും കടകളിലും ഹൈപ്പർമാർക്കറ്റുകളിലും തുണി സഞ്ചികൾ ശീലമാക്കണമെന്നും ആക്ടിവിസ്റ്റുകൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.