പ്ലേറ്റ്ലെറ്റ് ദാനഭ്യർഥന ആവശ്യപ്പെട്ടു
text_fieldsമസ്കത്ത്: പ്ലേറ്റ്ലെറ്റ് മാറ്റ ചികിത്സ ആവശ്യമുള്ള രോഗിക്ക് പ്ലേറ്റ്ലെറ്റ് ദാനം ചെയ്യാൻ ഡിപ്പാർട്മെന്റ് ഓഫ് ബ്ലഡ് ബാങ്ക്സ് സർവിസസ് (ഡി.ബി.ബി.എസ്) ജനങ്ങളോട് അഭ്യർഥിച്ചു. പല രോഗികളും ചികിത്സക്കായി കാത്തിരിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യത്തിൽ അടിയന്തരമായ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്ലേറ്റ്ലെറ്റുകൾക്ക് ഇപ്പോഴും ആവശ്യക്കാരുണ്ടെന്ന് ബ്ലഡ് ബാങ്ക്സ് സേവനവകുപ്പ് ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും അതിനാൽ എത്രയും വേഗം പ്ലേറ്റ്ലെറ്റുകൾ ദാനം ചെയ്യാൻ രക്തദാതാക്കളോട് അഭ്യർഥിക്കുന്നതായും അറിയിപ്പിൽ പറഞ്ഞു. ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ ശനി മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 8 വരെയും വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ച 2 വരെയുമാണ് പ്ലേറ്റ്ലെറ്റ് ദാനത്തിന് സമയമെന്നും ഡി.ബി.ബി.എസ് കൂട്ടിച്ചേർത്തു. 94555648 എന്ന നമ്പറിൽ വാട്സ്ആപ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.