‘പ്ലസ് വൺ സീറ്റ്; ‘മലബാറിനോടുള്ള വിവേചനം അവസാനിപ്പിക്കണം’
text_fieldsമസ്കത്ത്: കാലങ്ങളായി തുടരുന്ന മലബാർ ജില്ലകളിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ഇനിയും വൈകുന്നത് നീതീകരിക്കാൻ കഴിയാത്തതാണെന്ന് മർകസ് ഒമാൻ ചാപ്റ്റർ ജനറൽ കൗൺസിൽ വിലയിരുത്തി. തെക്കൻ ജില്ലകളിലെ വിദ്യാർഥികൾ സൗജന്യമായി പഠിക്കുമ്പോൾ മലബാറിലെ വിശേഷിച്ച് മലപ്പുറം ജില്ലയിലെ പകുതിയോളം വിദ്യാർഥികൾക്ക് പഠനം നിഷേധിക്കപ്പെടുകയോ സ്വകാര്യ സ്കൂളുകളെ ആശ്രയിക്കേണ്ടിവരുകയോ ചെയ്യുന്നത് ദൗർഭാഗ്യകരവും നീതിനിഷേധവുമാണ്. സീറ്റ് വർധന ഒരിക്കലും പ്രശ്നപരിഹാരമോ ഫലപ്രദമായ നടപടിയോ അല്ല. ക്ലാസുകളിൽ കുട്ടികളെ കുത്തിനിറക്കുന്നത് പഠനത്തെയും ചിന്തകളെയും സാരമായി ബാധിക്കുന്നുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
ജനറൽ കൗൺസിൽ മര്‍കസ് പി.ആർ.ഡി അസി. ഡയറക്ടര്‍ സി.പി. സിറാജ് സഖാഫി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉമർ ഹാജി മത്ര അധ്യക്ഷതവഹിച്ചു. പുനഃസംഘടനക്ക് ഐ.സി.എഫ് ഇന്റർനാഷനൽ കമ്മിറ്റി പ്ലാനിങ് ബോർഡ് ചെയർമാൻ അബ്ദുൽ അസീസ് സഖാഫി മമ്പാട് നേതൃത്വം നൽകി. നിസാർ സഖാഫി, ശഫീഖ് ബുഖാരി, മുഹമ്മദ് റാസിഖ് ഹാജി, റഫീഖ് സഖാഫി, മുഹമ്മദ് അലി സഖാഫി കിനാലൂര്‍, സുലൈമാന്‍ സഅദി, സ്വാദിഖ് സുള്ള്യ, മുനീബ് എന്നിവർ സംസാരിച്ചു. ഹബീബ് അഷ്റഫ് സ്വാഗതവും റഫീഖ് ധർമടം നന്ദിയും പറഞ്ഞു. 2023-2024 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ കൗൺസിൽ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: ഉമർ ഹാജി മത്ര (പ്രസി), നിസാർ കാമിൽ സഖാഫി (ജന. സെക്രട്ടറി), മുഹമ്മദ് ഇച്ച അൽ ഖുവൈർ (ഫിനാൻസ് സെക്ര), ഹബീബ് അഷ്റഫ് (വർക്കിങ് സെക്ര), റഫീഖ് ധർമടം (ഡെപ്യൂട്ടി സെക്ര), സപ്പോർട്ട് ആൻഡ് സർവിസ് പ്രസിഡന്റ്: റഫീഖ് സഖാഫി, സെക്രട്ടറി: റഫീഖ് ധർമടം, എക്സലൻസി ആൻഡ് ഇന്റർസ്റ്റേറ്റ് പ്രസിഡന്റ്: നിസാർ ഹാജി, സെക്രട്ടറി: മുഹമ്മദ് റാസിഖ്, പി.ആർ ആൻഡ് മീഡിയ പ്രസിഡന്റ്: നജ്മുസ്സാഖിബ്, സെക്രട്ടറി: നിഷാദ് ഗുബ്ര. നോളജ് പ്രസിഡന്റ്: മുഹമ്മദ് ഫാറൂഖ്, സെക്രട്ടറി: അബ്ദുൽ മജീദ് കുപ്പാടിത്തറ, കാബിനറ്റ് അംഗങ്ങൾ: ഷഫീഖ് ബുഖാരി, മുസ്തഫ കാമിൽ സഖാഫി, അബ്ദുൽ ഹമീദ് ചാവക്കാട്, സുലൈമാൻ സഅദി സലാല, സാദിഖ് സീബ് (കെ.സി.എഫ്), സയ്യിദ് അബ്ദുൽ വഹാബ് തങ്ങൾ ജിഫ്രി (ആർ.എസ്.സി), മുഹമ്മദ് അറേബ്യൻ, മനാഫ് അൽ ഖുവൈർ, എസ്. മുഹമ്മദ് ഇച്ച ബർക്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.