പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണം -മസ്കത്ത് കണ്ണൂർ ജില്ല കെ.എം.സി.സി
text_fieldsമസ്കത്ത്: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുപോലും മൂന്ന് അലോട്മെന്റ് കഴിഞ്ഞിട്ടും കണ്ണൂർ ജില്ലയിൽ പ്ലസ് വണ്ണിന് അഡ്മിഷൻ ലഭിക്കാത്തത് അതീവ ഗൗരവകരമാണ്. വിദ്യാർഥികളുടെ പ്ലസ്ടു സീറ്റ് പ്രതിസന്ധി പെട്ടെന്നു പരിഹാരം കണ്ടെത്തണമെന്ന് മസ്കത്ത് കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മലബാറിലെ ജില്ലകളിൽ വർഷങ്ങളായി തുടരുന്ന സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണം. തെക്കൻ ജില്ലകളിൽ ഒഴിവുവന്ന സീറ്റുകൾ മലബാറിലേക്ക് മാറ്റണം. ആവശ്യമെങ്കിൽ സ്ഥിരം ബാച്ചുകൾ അനുവദിക്കണം. മുഖ്യ മന്ത്രിയുടെ ജില്ലയായ കണ്ണൂരിലടക്കം വിദ്യാർഥികൾ സീറ്റ് കിട്ടാതെ പെരുവഴിയിലാണ്. തങ്ങളുടെ മക്കൾക്ക് സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ നിരവധി പ്രവാസി രക്ഷിതാക്കളും ആശങ്കയിലാണെന്ന് മസ്കത്ത് കണ്ണൂർ ജില്ല കെ.എം.സി.സി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.