പി.എം. ഫൗണ്ടേഷൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു
text_fieldsമസ്കത്ത്: പി.എം. ഫൗണ്ടേഷൻ ‘ഗൾഫ് മാധ്യമ’വുമായി ചേർന്ന് വിവിധ ജി.സി.സി രാജ്യങ്ങളിൽ നടത്തിയ ‘ടാലൻറ് സെർച്’ പരീക്ഷയിൽ ഒമാനിൽനിന്ന് ഉന്നത വിജയം നേടിയവർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ഹോർമൂസ് ഗ്രാൻഡ് ഹോട്ടലിൽ നടന്ന പ്രൗഢമായ ചടങ്ങ് എംഫാർ ഗ്രൂപ് ഒാഫ് കമ്പനീസ് ഡയറക്ടർ മുഹിയുദ്ദീൻ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. യുവതലമുറ സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കേണ്ടതുണ്ടെന്ന് മുഹിയുദ്ദീൻ മുഹമ്മദലി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സുരക്ഷിതമായ അന്തരീക്ഷവും സൗകര്യങ്ങളോടെയുള്ള ജീവിതവും വിദ്യാഭ്യാസത്തിനുള്ള അവസരവും ലഭിക്കുന്നവർ അത്തരം സൗകര്യങ്ങൾ ലഭിക്കാത്ത ഒരുവിഭാഗം ആളുകളും ലോകത്തിൽ ഉണ്ടെന്ന് ഒാർക്കണം.
അംഗീകാരങ്ങളും നേട്ടങ്ങളും സമൂഹത്തോടുള്ള ഉത്തരവാദിത്തം വർധിപ്പിക്കുന്നു. നേട്ടങ്ങളുടെ ഗുണഫലം ദുർബലർക്കായുള്ള സേവനങ്ങളിലൂടെയും ജനങ്ങൾക്ക് ഗുണം ചെയ്യുന്ന പ്രവർത്തനങ്ങളിലൂടെയും സമൂഹത്തിന് തിരികെ നൽകണമെന്നും മുഹിയുദ്ദീൻ മുഹമ്മദലി ഉണർത്തി.
ഉന്നതവിജയം നേടിയവർക്കുള്ള അവാർഡുകളും അദ്ദേഹം വിതരണം ചെയ്തു. ആയുഷ്മാൻ റാണ, താഹെർ മുർത്തസ, ദേവസേന സജീവ്, റോബർട്ട് ജോസഫ്, എസ്.സരൺ, ധന്യ മനോജ്, ധ്രുവ് തിവാരി, അനം ചോൽക്കർ, ഇബ്തിസാം മൊയ്തീൻ കോയ, ആദിൽ മുഹമ്മദ് പുന്നിലത്ത് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.
സർട്ടിഫിക്കറ്റിന് പുറമെ നൂറ് ഡോളർ കാഷ് അവാർഡും അൽ ബാജ് ബുക്ക്സിെൻറ 20 റിയാൽ ഗിഫ്റ്റ് വൗച്ചറുമാണ് വിജയികൾക്ക് നൽകിയത്.
പി.എം ഫൗണ്ടേഷൻ ട്രസ്റ്റി ഡോ.പി.എം. മുബാറക്ക് പാഷ ഫൗണ്ടേഷൻ പ്രവർത്തനങ്ങളെ കുറിച്ച പ്രസേൻറഷൻ അവതരിപ്പിച്ചു. ‘ഗൾഫ് മാധ്യമം’ റസിഡൻറ് മാനേജർ ഷക്കീൽ ഹസൻ സ്വാഗതവും ബിസിനസ് ഡെവലപ്മെൻറ് മാനേജർ ഷൈജു സലാഹുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.