മാനവികതയുടെ മൂല്യങ്ങൾ ഉൾക്കൊള്ളണം –എ.പി.എം. മുഹമ്മദ് ഹനീഷ്
text_fieldsമസ്കത്ത്: വിദ്യാർഥികൾ മാനവികതയുടെയും സഹാനുഭൂതിയുടെയും പാഠങ്ങൾ ജീവിതത്തിൽ ഉൾക്കൊള്ളണമെന്ന് എ.പി.എം. മുഹമ്മദ് ഹനീഷ് െഎ.എ.എസ്. ഉന്നത വിദ്യാഭ്യാസ യോഗ്യതകൾക്കുപരിയായി സമൂഹത്തിന് നന്മചെയ്യുന്ന നല്ല പൗരന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു. പി.എം ഫൗണ്ടേഷൻ ‘ഗൾഫ് മാധ്യമ’വുമായി ചേർന്ന് നടത്തിയ ടാലൻറ് സെർച്ച് പരീക്ഷയിൽ ഒമാനിൽനിന്ന് ഉയർന്ന വിജയം നേടിയവർക്കുള്ള അവാർഡ് ദാന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മുഹമ്മദ് ഹനീഷ്.
1988 മുതൽ വിദ്യാഭ്യാസ പുരസ്കാരങ്ങൾ നൽകി വരുന്ന പി.എം ഫൗണ്ടേഷൻ സുവർണ ജൂബിലി വർഷം പ്രമാണിച്ച് കൂടുതൽ പദ്ധതികൾ നടപ്പാക്കിവരുന്നുണ്ടെന്ന് പി.എം ഫൗണ്ടേഷൻ ചെയർമാൻകൂടിയായ അദ്ദേഹം പറഞ്ഞു. െഎ.െഎ.എമ്മുകളും െഎ.െഎ.ടികളുമടക്കം രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്ന അർഹരായ വിദ്യാർഥികൾക്ക് എല്ലാവിധ പിന്തുണയും നൽകുന്ന ‘സെൻറർ ഫോർ എക്സലൻസ് സ്കോളർഷിപ്’ പദ്ധതി നടപ്പിൽവരുത്തിയിട്ടുണ്ട്. അർഹരായവർക്ക് വൈദ്യസഹായം നൽകുന്നതിനുള്ള പദ്ധതിയാണ് മറ്റൊന്ന്. ഇതിന് കേരളത്തിൽ അഞ്ചു മെഡിക്കൽ സ്ഥാപനങ്ങളെയും അഞ്ചു സർക്കാറിതര സംഘടനകളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇതിനകം ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പി.എം ഫൗണ്ടേഷൻ പുരസ്കാരങ്ങളും വിവിധ പഠന സഹായങ്ങളും നൽകിയിട്ടുണ്ട്. പ്രവാസി സമൂഹത്തിനിടയിൽ സ്വീകാര്യതയുള്ള ‘ഗൾഫ് മാധ്യമ’വുമായി കൈകോർത്തതോടെ നാട്ടിലെ പോലെ ജി.സി.സി രാജ്യങ്ങളിലുള്ള വിദ്യാർഥികൾക്കും അർഹിക്കുന്ന അംഗീകാരങ്ങൾ നൽകാനാവുന്നുവെന്നതിൽ സന്തോഷമുണ്ടെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു. അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടി പി.എം ഫൗണ്ടേഷൻ സ്ഥാപകൻ ഡോ. മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. വൈഷ്ണവ് ഷാബു നായർ, മുബാഷിർ അൽത്താഫ് ഷബാബ്, പെർണാ രവി, ലക്ഷ്മി അനിൽകുമാർ, രൂപ്ഷാ ദേബ്നാഥ്, െഎശ്വര്യ സെൻ എന്നിവരാണ് അവാർഡുകൾ ഏറ്റുവാങ്ങിയത്. അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ എസ്.എം.സി പ്രസിഡൻറ് അഹമ്മദ് റഇൗസ്, മുലദ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ എസ്.െഎ ഷരീഫ്, ദാർസൈത്ത് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ശ്രീദേവി.പി.തഷ്നത്ത്, അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീകുമാർ എന്നിവർ സംസാരിച്ചു. പി.എം ഫൗണ്ടേഷൻ ട്രസ്റ്റിമാരായ ഡോ.എൻ.എം. ഷറഫുദ്ദീൻ, മുബാറക് പാഷ, മുലദ ഇന്ത്യൻ സ്കൂൾ എസ്.എം.സി പ്രസിഡൻറ് സിദ്ദീഖ് ഹസൻ തുടങ്ങിയവർ സംബന്ധിച്ചു. ‘ഗൾഫ് മാധ്യമം’ റസിഡൻറ് മാനേജർ ഷക്കീൽ ഹസൻ സ്വാഗതവും അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ ഇൻറർനാഷനൽ വൈസ് പ്രിൻസിപ്പൽ പ്യാരി ജ സിദാർ നന്ദിയും പറഞ്ഞു. ഗൾഫ് മാധ്യമം മുൻ റസിഡൻറ് മാനേജർ എം.എ.കെ ഷാജഹാെൻറ വിയോഗത്തിൽ അനുശോചിച്ച് മൗനപ്രാർഥനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പി.എം ഫൗണ്ടേഷെൻറ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വിഡിയോ പ്രസേൻറഷനും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.