പി.എം ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷ ഒമാനിലും നടന്നു
text_fieldsമസ്കത്ത്: പി.എം ഫൗണ്ടേഷൻ ‘ഗൾഫ് മാധ്യമ’ത്തിന്റെ സഹകരണത്തോടെ നടത്തുന്ന പി.എം ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷ ഒമാനിലെ വിദ്യാർഥികളും എഴുതി.
ഇന്ത്യൻ സ്കൂൾ ഗ്രൂബ്രയായിരുന്നു കേന്ദ്രം. മൂന്ന് ക്ലാസ്മുറികളായിരുന്നു പരീക്ഷക്കായി സജ്ജീകരിച്ചിരുന്നത്. 73 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ആകെ 81 പേരായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. പത്താംക്ലാസ് ഉന്നത വിജയികളായ വിദ്യാർഥികൾക്കാണ് പരീക്ഷയിൽ പങ്കെടുക്കാൻ അവസരമുണ്ടായിരുന്നത്. കേരളത്തിൽ വിവിധ ജില്ലകളിലും ജി.സി.സിയിലെ വിവിധ രാജ്യങ്ങളിലും ശനിയാഴ്ച ഒരേസമയത്തായിരുന്നു പരീക്ഷ നടന്നത്.
അടിസ്ഥാനശാസ്ത്രം, സാമൂഹികശാസ്ത്രം, പൊതുവിജ്ഞാനം, ജനറൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങളിലുള്ള പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളാണ് രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്റ്റിവ് പരീക്ഷയിൽ ഉണ്ടായിരുന്നത്. പരീക്ഷയിൽ നിശ്ചിത മാർക്ക് നേടുന്നവർക്ക് കാഷ് അവാർഡും സാക്ഷ്യപത്രവും നൽകും. ഇതിനുശേഷം തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ക്യാമ്പും പിന്നീട് ഇൻറർവ്യൂവും ഉണ്ടായിരിക്കും. ഇതിൽ തിരഞ്ഞെടുക്കപ്പെടുന്ന 10 വിദ്യാർഥികൾക്ക് 1.25 ലക്ഷം രൂപയുടെ പി.എം ഫൗണ്ടേഷൻ ഫെല്ലോഷിപ് സമ്മാനിക്കും. പരീക്ഷ നടപടികൾക്ക് ഡോ. ജിതേഷ് കുമാർ, ബിനോയ് കുര്യൻ, ഫസൽ കതിരൂർ, ഖാലിദ് ആതവനാട്, ഷാനവാസ് പ്യാരി, ഖാലിദ് ചെറുപ്പുളശ്ശേരി, യാസർ അറഫാത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.