Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘പൊ​ക’ ഹ്ര​സ​ചി​ത്ര...

‘പൊ​ക’ ഹ്ര​സ​ചി​ത്ര റി​ലീ​സി​ങ്ങും ടീം ​എ​ള്ളു​ണ്ട ര​ണ്ടാം പ​തി​പ്പ് ലോ​ഞ്ചി​ങ്ങും

text_fields
bookmark_border
poka
cancel
camera_alt

‘പൊ​ക’ ഹ്ര​സ​ചി​ത്ര റി​ലീ​സി​ങ് ച​ട​ങ്ങി​ൽ​നി​ന്ന്

സു​ഹാ​ർ: മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​യ മ​ക​ന്റെ ചെ​യ്തി​ക​ളി​ൽ മ​നം​നൊ​ന്ത് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന പി​താ​വി​ന്റെ ക​ഥ​പ​റ​യു​ന്ന ‘പൊ​ക’ ഹ്ര​സ്വ​സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​ന​വും വെ​ബ് സീ​രീ​സി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ ടീം ​എ​ള്ളു​ണ്ട​യു​ടെ ര​ണ്ടാം പ​തി​പ്പി​ന്റെ ലോ​ഞ്ചി​ങ്ങും സു​ഹാ​ർ ഫ​ല​ജി​ലെ ഫു​ഡ്‌ സ്റ്റു​ഡി​യോ റ​സ്റ്റാ​റ​ന്റ് ഹാ​ളി​ൽ ന​ട​ന്നു.

പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ചി​ത്രീ​ക​ര​ണ​ത്തി​നാ​യി വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​പ്പെ​ടു​ന്ന യു​വാ​ക്ക​ൾ അ​വ​രു​ടെ ജീ​വി​തം മാ​ത്ര​മ​ല്ല ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​തെ​ന്നും കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ സ​ന്തോ​ഷം കൂ​ടി​യാ​ണെ​ന്നും ‘പൊ​ക’​യു​ടെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച സി​റാ​ജ് കാ​ക്കൂ​ർ പ​റ​ഞ്ഞു.


ടീം ​എ​ള്ളു​ണ്ട​യു​ടെ ബാ​ന​റി​ൽ പു​റ​ത്തി​റ​ങ്ങി​യ ‘പൊ​ക’​യി​ൽ പ്ര​ണ​വ് കാ​ക്ക​ന്നൂ​ർ, മു​ഹ​മ്മ​ദ്‌ സ​ഫീ​ർ, ശി​വ​ൻ അ​മ്പാ​ട്ട്, ജാ​ക്ക് ആ​മി​ർ, സ​ന്ദീ​പ് എ​ന്നി​വ​രാ​ണ് അ​ഭി​ന​യി​ച്ച​ത്.കാ​മ​റ, എ​ഡി​റ്റി​ങ്-​പ്ര​ണ​വ്, സാ​ങ്കേ​തി​ക സ​ഹാ​യം ബ​ബി​ലേ​ഷ് ഭാ​സ്ക​ർ, ശ​ബ്ദം-​ജാ​ന​കി.

ടീം ​എ​ള്ളു​ണ്ട കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഗീ​തു, അ​ൻ​ഷാ​ന ഖാ​ൻ, സാ​ദി​ഖ് എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.കു​ട്ടി​ക​ളാ​യ മീ​ര, ദി​യ, ന​യോ​മി, മാ​ധു​ര്യ എ​ന്നി​വ​രു​ടെ ഡാ​ൻ​സ് പ​രി​പാ​ടി​ക​ളും അ​നു, ര​മ്യ, അ​ൻ​ഷാ​ന, ഗീ​തു, അ​ഫ്രീ​ത, മാ​യ, അ​നി​റ്റ, രാ​ഖ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ഗ്രൂ​പ് ഡാ​ൻ​സും ന​ട​ന്നു. മു​ഹ​മ്മ​ദ്‌ സ​ഫീ​ർ സ്വാ​ഗ​ത​വും ഫു​ഡ്‌ സ്റ്റു​ഡി​യോ ഉ​ട​മ റ​ഷീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Poka short film release and team Ellunda second edition launch
Next Story