പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ വാർഷികാഘോഷം
text_fieldsപൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ വാർഷികാഘോഷ ചടങ്ങിൽ ഡോ. കെ.സനാതനൻ ഷബീർ കാലടിക്ക് ഉപഹാരം നൽകുന്നു
സലാല: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷന്റെ (പി.സി.ഡബ്ല്യു.എഫ്) അഞ്ചാമത് വാർഷികാഘോഷം ‘പൊന്നോത്സവ് 2025’ എന്ന പേരിൽ സലാലയിൽ ആഘോഷിച്ചു. ഒമാനി വിമൻസ് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടി ഡോ. കെ.സനാതനൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കബീർ കാളിയാരകത്ത് അധ്യക്ഷത വഹിച്ചു.ജി.സി.സി കോ-ഓഡിനേറ്റർ മുഹമ്മദ് അനീഷ്, ഒമാൻ പ്രസിഡന്റ് സാദിക്ക് എം എന്നിവർ സംസാരിച്ചു.ചെയർമാൻ കെ. ഇബ്രാഹിം കുട്ടി, ഡോ. ഷമീർ ആലത്ത് എന്നിവർ സംബന്ധിച്ചു,
വിവിധ സാമൂഹ്യ സാംസ്കാരിക മീഡിയ മേഖലയിലെ പ്രതിഭകൾക്ക് ചടങ്ങിൽ ഉപഹാരം നൽകി.ഷബീർ കാലടി,ഡോ.അബൂബക്കർ സിദ്ദീഖ്, ഹുസൈൻ കാച്ചിലോടി, സുധാകരൻ ഒളിമ്പിക്, അൻസാർ മുഹമ്മദ്, കെ.എ.റഹീം, സിറാജ് സിദാൻ, ജംഷാദ് ആനക്കയം എന്നിവർ ഉപഹാരങ്ങൾ ഏറ്റു വാങ്ങി. ഒ.അബ്ദുൽ ഗഫൂർ ,നാസർ പെരിങ്ങത്തൂർ, പവിത്രൻ കാരായി, ഷബീർ പി ടി , റസൽ മുഹമ്മദ് എന്നിവർ സംബന്ധിച്ചു. ഗായകൻ ശിഹാബ് പാലപ്പെട്ടി നയിച്ച ഗാനമേളയും വിവിധ കലാ പരിപാടികളും അരങ്ങേറി.
കൺവീനർ റിൻസില റാസ് സ്വാഗതവും ട്രഷറർ ഫിറോസ് നന്ദിയും പറഞ്ഞു. മുസ്തഫ, ജേസൽ, നഷീദ് ,റെനീഷ്, മണികണ്ഠൻ, അരുൺകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.