ലഹരിക്കെതിരെ ബോധവത്കരണവുമായി പൊന്നാനി കൂട്ടായ്മ
text_fieldsസലാല: യുവക്കൾക്കിടയിൽ വർധിച്ചു വരുന്ന ലഹരി ആഭിമുഖ്യത്തിനെതിരെ ബോധവത്കരണ പരിപാടികളുമായി പൊന്നാനി ഒാർഗനൈസേഷൻ ഓഫ് സലാല (പോസ്). യുവജന വിഭാഗമാണ് കമ്പയിന് നേത്യത്വം നൽകുക. സെക്രട്ടറി ഗഫൂർ താഴത്ത് ഉദ്ഘാടനം ചെയ്തു.
കൺവീനർ ജനീഷ് അധ്യക്ഷതവഹിച്ചു. പുതുതലമുറയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം കുടുംബങ്ങളുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാവിയെ തകർക്കുന്നതാണെന്ന് പരിപാടിയിൽ സംസാരിച്ചവർ ചൂണ്ടിക്കാണിച്ചു.
കാമ്പയിനിന്റെ ഭാഗമായി കുടുംബ യോഗങ്ങൾ സംഘടിപ്പിക്കും. നിയാസ് കമൂനാ, താഹിർ, ആദിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.