പൂന്തുറ സിറാജ് അനുസ്മരണം സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: ഒമാന്‍ പി.സി.എഫ് നാഷനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൂന്തുറ സിറാജ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. പി.സി.എഫ് വൈസ് ചെയര്മാന് മുഹമ്മദ് ബിലാല്‍ ഉദ്ഘാടനം ചെയ്തു.
കാരുണ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിത്വങ്ങൾ മരിച്ചാലും എക്കാലവും ഓർമിക്കപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാഷനല്‍ പ്രസിഡന്റ് ഉസ്മാന് വാടാനപ്പള്ളി അധ്യക്ഷത വഹിച്ചു.
അവശത അനുഭവിക്കുന്ന ജനതക്ക് എന്നും താങ്ങും തണലുമായിരുന്നു പൂന്തുറ സിറാജ് എന്ന് മുഖ്യ പ്രഭാഷണത്തില്‍ ബഷീര്‍ പാലച്ചിറ പറഞ്ഞു.
യോഗത്തില്‍ ഒമാനിലെ വിവിധ മേഖലകളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുത്തു. മൊയ്തീന് ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒമാന്‍ പി.സി.എഫ് സെക്രട്ടറി അമാന്‍ വട്ടക്കരിക്കകം സ്വാഗതവും മന്‍സൂര്‍ പുക്കോട്ടൂര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.