ഒമാനിൽ ജനസംഖ്യ 50 ലക്ഷത്തോടടുക്കുന്നു
text_fieldsമസ്കത്ത്: സുൽത്താനേറ്റിലെ മൊത്തം ജനസംഖ്യ ഏകദേശം 50 ലക്ഷത്തിലെത്തി. ഇതിൽ 20 ലക്ഷം പ്രവാസികളാണ്. നവംബർ അവസാനത്തോടെ ജനസംഖ്യ 49,04,047 ആയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഒക്ടോബറിൽ 4,876,125 ആയിരുന്നു. ഒരുമാസത്തിനുള്ളിൽ 27,922 ആളുകളുടെ വർധനയാണുണ്ടായിരിക്കുന്നത്. നവംബർ അവസാനത്തോടെ ഒമാനികളുടെ എണ്ണം 28,61,417 ആയതായി ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു. ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ 4640 ആളുകളുടെ വർധനയാണുണ്ടായിരിക്കുന്നത്.
20,42,630 പ്രവാസികളാണ് നവംബറിൽ ഒമാനിലുള്ളത്. ഒക്ടോബറിലിത് 20,19,348 ആളുകളായിരുന്നു. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളത് മസ്കത്ത് ഗവർണറേറ്റിലാണ്- 14,63,218. 58,519 ആളുകളുമായി അൽ വുസ്തയാണ് ഏറ്റവും കുറഞ്ഞ സാന്ദ്രതയുള്ള ഗവർണറേറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.