മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ ഇന്ന് വൈകീട്ട് മുതൽ കനത്ത മഴക്ക് സാധ്യത
text_fieldsമസ്കത്ത്: മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്ചവരെ കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ആലിപ്പഴവും വർഷിച്ചേക്കും. മുസന്ദം, ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, ദാഖിലിയ, മസ്‌കത്ത് തുടങ്ങിയ ഗവർണറേറ്റുകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. 20 മുതൽ 60 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകും. മണിക്കൂറിൽ 28മുതൽ 64 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. മുസന്ദം ഗവർണറേറ്റിന്‍റെ തീരങ്ങളിലും ഒമാൻ കടൽ തീരങ്ങളിലും തിരമാലകൾ രണ്ട് മുതൽ 3.5മീറ്റർവരെ ഉയർന്നേക്കാം.
ഇടിമിന്നലുള്ള സമയത്ത് മുൻകരുതൽ എടുക്കണമെന്നും വാദികൾ മുറിച്ച് കടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറി നിൽക്കണമെന്നും കപ്പൽ യാത്രക്കൊരുങ്ങുന്നവർ ദൂരക്കാഴ്ചയും കടലിന്‍റെ സാഹചര്യങ്ങളും പരിശോധിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.