മനസ്സ് വായിച്ച് ഹൃദയങ്ങൾ കീഴടക്കി പ്രണവ് ലിജു
text_fieldsസുഹാർ: മനസ്സിെൻറ നിഴലാട്ടം, മെൻറലിസത്തെ ഒരു വാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. മനുഷ്യെൻറ ഉള്ളിലുള്ള ചിന്തകളെ, ചോദ്യങ്ങളിലൂടെയും സംസാരങ്ങളിലൂടെയും ഇടപഴകലിലൂടെയും മനസ്സിലാക്കി പറഞ്ഞുതരുന്ന അത്ഭുത വിദ്യ. മാന്ത്രികവിദ്യയേക്കാൾ കാണികളെ അത്ഭുതപ്പെടുത്തുന്ന മെൻറലിസം അവതരിപ്പിപ്പിച്ച് ശ്രദ്ധ നേടുകയാണ് മലയാളി ബാലൻ. സുഹാർ ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർഥിയായ പ്രണവ് ലിജുവാണ് വേദികൾ കീഴടക്കുന്നത്. ഒമാനിലെ നിരവധി വേദികളിൽ പ്രണവ് അവതരിപ്പിച്ച പരിപാടി ഇതിനോടകം കാണികളുടെ ഹൃദയം കീഴടക്കി.
സ്വകാര്യ ചാനലിെൻറ ഷോയിലൂടെയാണ് പ്രണവിെൻറ പ്രകടനം ലോകമറിയുന്നത്. ഷോയുടെ വേദിയിലെത്തിയ പ്രണവ് 1873ൽ അമേരിക്കയിൽ ജനിച്ച ലില്ലി എന്ന പെൺകുട്ടിയുടെ കഥയാണ് ആദ്യം പറഞ്ഞത്. ശബ്ദം തടസ്സമായി നിന്നതിനാൽ മാതൃഭാഷ എഴുതാനോ വായിക്കാനോ കഴിയാതിരുന്ന പെൺകുട്ടിയുടെ അവസ്ഥയിലേക്ക് സദസ്സിലുണ്ടായിരുന്ന നടി അപർണ ബാലമുരളിയെ എത്തിച്ച് നടത്തിയ മെൻറലിസം പരിപാടി വിധികർത്താവായ മജീഷ്യൻ മുതുകാടിനെ പോലും അമ്പരപ്പിച്ചു. പ്രണവിെൻറ ചെറുപ്പകാലം മുതലേയുള്ള അഭിനിവേഷമാണ് മെൻറലിസം. സുഹാർ ഇന്ത്യൻ സ്കൂളിൽ നാലാംതരത്തിൽ പഠിക്കുേമ്പാഴാണ് ആദ്യമായി സ്റ്റേജിൽ കയറുന്നത്.
അന്ന് അവതരിപ്പിച്ചത് മാജിക്കാണ്. മാജിക്കിൽനിന്ന് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഹിപ്നോസിസിലൂടെയും മനഃശാസ്ത്ര പഠനങ്ങളിലൂടെയും ശരീരഭാഷയുടെ സൂക്ഷ്മ നിരീക്ഷണത്തിലൂടെയും ഒരു വ്യക്തിയുടെ മനസ്സ് വായിക്കുന്ന മെൻറലിസത്തിലേക്ക് പ്രണവിനെ എത്തിച്ചത്. ഈ മേഖല തെരഞ്ഞെടുക്കുമ്പോൾ വിജയിക്കുമെന്ന് ഒരു ഉറപ്പും ഉണ്ടായിരുന്നില്ലെന്ന് ഇൗ 14കാരൻ പറയുന്നു.
അർപ്പണബോധവും അഭിനിവേശവുംകൊണ്ട് മെൻറലിസത്തിൽ പുതിയ ഉയരങ്ങളിലേക്കുള്ള വഴിയിലാണ് ഇൗ കൊച്ചുമിടുക്കൻ. 200 രാജ്യങ്ങളിലായുള്ള വിവിധ മെൻറലിസ്റ്റുകളുടെ പരിപാടികൾ വീക്ഷിച്ചതും ഏറെ സഹായകരമായി. യു.എസ്.എ ആസ്ഥാനമായുള്ള പ്രസ്റ്റീജിയസ് വാനിഷിങ് മാജിക്ക് എന്ന സ്ഥാപനത്തിലെ സ്ഷോളർഷിപ്പും ഏഷ്യയിലെ പ്രായം കുറഞ്ഞ ഹിപ്നോട്ടിസ്റ്റ് മെൻറലിസ്റ്റ് എന്ന പദവിയും പ്രണവ് സ്വന്തമാക്കി. സ്റ്റേജ് ഹിപ്നോട്ടിസത്തിൽ ബ്രിട്ടനിലെ ആൻറണി ജാക്വിലിൻ അക്കാദമിയിൽ പഠിച്ച് സർട്ടിഫിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. സുഹാർ സ്കൂളിലെ അധ്യാപകരോടും പ്രിൻസിപ്പലിനോടും തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്ന് പ്രണവ് പറയുന്നു. അടുത്തിടെ സ്കൂളിലെ പ്രിൻസിപ്പൽ സഞ്ജിത വർമയെ മെൻറലിസം പരിപാടിയിൽ പ്രണവ് ഉൾപ്പെടുത്തിയിരുന്നു. ‘മസ്കത്ത് മലയാളീസി’െൻറ സഞ്ചയമടക്കം നിരവധി വേദികളിൽ അടുത്തിടെ പ്രണവ് പരിപാടി അവതരിപ്പിച്ചിരുന്നു.
തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് പ്രണവ്. കൂടുതൽ വേദികൾ ലഭിക്കുന്നതിനുള്ള സൗകര്യാർഥമാണ് തിരുവനന്തപുരത്തേക്ക് പഠനം മാറിയത്. സുഹാറിൽ ജോലി ചെയ്യുന്ന ജി.ആർ ലിജുവാണ് പിതാവ്. അഡ്വ. രഞ്ജിത മാതാവും സുഹാർ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി പ്രഭവ് സഹോദരനുമാണ്. ഭാവിപരിപാടികളെ കുറിച്ച ചോദ്യത്തിന് മെൻറലിസം മേഖലയിൽ ഉയരങ്ങൾ കീഴടക്കുന്നതിനൊപ്പം സ്കൂൾ കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ മോട്ടിവേഷൻ ക്ലാസുകളും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.